ദേശാഭിമാനിയുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയില്ലെന്ന്‌ കെ സുരേന്ദ്രൻ

കോഴിക്കോട് > ദേശാഭിമാനിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.

ദേശാഭിമാനിയും കൈരളിയും ബിജെപിയെ നന്നാക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് നന്ദിയുണ്ട് – സംസ്ഥാന നേതൃത്വത്തിനെതിരെ ആരോപണമുന്നയിച്ച മുതിർന്ന നേതാവ് പി എം വേലായുധനുമായി സംസ്ഥാന വൈസ്പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ ചർച്ച നടത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരണമായി സുരേന്ദ്രൻപറഞ്ഞു.

എല്ലാവരുടെയുംകൂടി ചോദ്യമാണെന്ന് മറ്റു മാധ്യമപ്രവർത്തകർ പറഞ്ഞെങ്കിലും മറുപടിയുണ്ടായില്ല. സിബിഐയെ തടയാൻ സംസ്ഥാന സർക്കാരിനാകില്ല. കേന്ദ്രസർക്കാർ ശക്തമായ നടപടിയെടുക്കുമെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3eoutnl

Comments

Archive

Contact Form

Send