സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയ്ക്കുള്ള മുന്നറിയിപ്പ് പ്രതിഷേധാർഹം: എസ്എഫ്ഐ


തിരുവനന്തപുരം
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് വർധനയ്ക്കുള്ള മുന്നറിയിപ്പ് പ്രതിഷേധാർഹമാണെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഫീസ് വർധന മുന്നറിയിപ്പിൽ വിദ്യാർഥികളും രക്ഷകർത്താക്കളും ആശങ്കയിലാണ്. സംസ്ഥാന സർക്കാരിന്റെ ഫീസ് നിർണയസമിതി 6.32 ലക്ഷം മുതൽ 7.65 വരെ താൽക്കാലിക ഫീസാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിനെക്കാൾ കൂടിയ തുക കോടതിയോ കോടതി ചുമതലപ്പെടുത്തുന്ന ഏജൻസിയോ ഫീസായി നിശ്ചയിച്ചാൽ അതു നൽകാൻ വിദ്യാർഥികൾ ബാധ്യസ്ഥരായിരിക്കുമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കമീഷണറുടെ മുന്നറിയിപ്പ്. ഇത് തികച്ചും പ്രതിഷേധർഹമാണ്. മാനേജ്മെന്റുകൾ ആവശ്യപ്പെട്ട ഫീസാണ് കോടതി നിർണയിക്കുന്നതെങ്കിൽ സാധാരണക്കാരും പാവപ്പെട്ടവരുമായ വിദ്യാർഥികൾക്ക് പഠനം അസാധ്യമാകും. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുവാനുള്ള സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമാണ്.

അന്യായ ഫീസ് വർധനവിലൂടെ വിദ്യാർഥികളെ കൊള്ളയടിക്കുവാനുള്ള മാനേജ്മെന്റുകളുടെ തീരുമാനത്തോടും അതിന് കൂട്ടു നിൽക്കുന്ന ഹൈക്കോടതി ഉത്തരവിനോടും വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് വി എ വിനീഷും സെക്രട്ടറി കെ എം സച്ചിൻ ദേവും ആവശ്യപ്പെട്ടു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3pMu6bo

Comments

Archive

Contact Form

Send