അസിസ്റ്റന്റ് പ്രൊഫസര്‍ പരീക്ഷ: ഉദ്യോഗാര്‍ത്ഥി നടത്തുന്ന വ്യാജപ്രചരണത്തിനെതിരെ ജാഗ്രത പാലിക്കണം: പിഎസ് സി

തിരുവനന്തപുരം> അസിസ്റ്റന്റ് പ്രൊഫസര് തസ്തികയുടെ പരീക്ഷ സംബന്ധിച്ച് സാമൂഹ്യമാധ്യമം ഉപയോഗപ്പെടുത്തി ഒരു ഉദ്യോഗാര്ത്ഥി നടത്തുന്ന വ്യാജപ്രചരണത്തിനെതിരെ ഉദ്യോഗാര്ത്ഥികള് ജാഗ്രത പാലിക്കണമെന്ന് പിഎസ്സി. കഴിഞ്ഞ ദിവസം നടന്ന പരീക്ഷയില് പിഎസ്സിയുടെ ചോദ്യക്കടലാസിന്റെ സീല് ഇളകിയിരുന്നുവെന്ന് ആരോപണം ഉന്നയിക്കുന്ന ഒരു ശബ്ദ സന്ദേശം സാമൂഹ്യ മാധ്യമങ്ങളില് പ്രചരിപ്പിക്കുന്നത് ഉദ്യോഗാര്ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കമ്മിഷന്റെ ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്.

ചോദ്യപേപ്പര് തയ്യാറാക്കുന്നതു മുതല് പരീക്ഷ പൂര്ത്തിയാക്കുന്നത് വരെയും തുടര്ന്നുമുള്ള നടപടിക്രമങ്ങളില് ഒരു വീഴ്ചയും വരാതിരിക്കാന് പി.എസ്.സി സദാ ജാഗരൂകമാണ്. കര്ക്കശമായ നിലപാടാണ് ഇക്കാര്യത്തില് പി.എസ്.സി.ക്കുള്ളത്. ചോദ്യക്കടലാസിന്റെ പാക്കിങ്ങുമായി ബന്ധപ്പെട്ട് പി.എസ്.സി.യുടെ പഴുതടച്ചുള്ള നടപടിക്രമങ്ങളെ പറ്റി ബോധ്യമില്ലാതെ കമ്മിഷനെതിരെ വ്യാജ ആരോപണം ഉന്നയിച്ചുകൊണ്ടുള്ള ഈ നീക്കത്തെ കമ്മിഷന് ഗൗരവമായി കാണുകയാണ്.

ഈ വ്യാജപ്രചരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി സൈബര് നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുവാന് കമ്മിഷന് തീരുമാനിച്ചിരിക്കുന്നു. വിവിധ പരീക്ഷകള്ക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാര്ത്ഥികളുടെ ആത്മവിശ്വാസം തകര്ക്കുന്ന തരത്തിലുള്ള കഴമ്പില്ലാത്ത വ്യാജപ്രചരണങ്ങളില് വീണുപോകാതിരിക്കാന് ഉദ്യോഗാര്ത്ഥികള് ശ്രദ്ധിക്കണമെന്നും പിഎസ് സി വ്യക്തമാക്കി




Credits Kerala || Deshabhimani ​Online ​News https://ift.tt/38k36cZ

Comments

Archive

Contact Form

Send