അതിര്‍ത്തിയില്‍ വെടിയേല്ക്കുന്നവരുടെ മക്കള്ക്ക് നേരെയാണ് സര്ക്കാര് ജലപീരങ്കി പ്രയോഗിക്കുന്നത് : കനയ്യ കുമാര്‍
ന്യൂഡല്ഹി> അതിര്ത്തിയില് വെടിയേല്ക്കുന്നവരുടെ മക്കള്ക്ക് നേരെയാണ് സര്ക്കാര് ജലപീരങ്കി പ്രയോഗിക്കുന്നതെന്ന് കനയ്യ കുമാര്. ഡല്ഹി ചലോ മാര്ച്ചില് പൊലീസിനെ ഉപയോഗിച്ച് കര്ഷകരെ അടിച്ചമര്ത്തുന്ന നടപടിയെ കനയ്യ കുമാര് രൂക്ഷമായി വിമര്ശിച്ചു
'അതിര്ത്തിയില് വെടിയേല്ക്കുന്നവരുടെ മക്കള്ക്ക് നേരെയാണ് സര്ക്കാര് ജലപീരങ്കി പ്രയോഗിക്കുന്നത്. ആദ്യം തൊഴിലാളികളുടെയും കര്ഷകരുടെയും അവകാശങ്ങള് ഇല്ലാതാക്കി. ഇപ്പോള് അവരുടെ പുറത്ത് ലാത്തികൊണ്ടടിക്കുന്നു. ഇവര്ക്കൊന്നും ഒരു നാണക്കേടും തോന്നുന്നില്ല'; കനയ്യ കുമാര് കുറിച്ചു.
കേന്ദ്രസര്ക്കാര് കാര്ഷിക മേഖലയില് അവതരിപ്പിച്ച മൂന്ന് ബില്ലുകളും കര്ഷക വിരുദ്ധമാണെന്ന് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള് വിമര്ശിച്ചിരുന്നു. ബില്ല് പിന്വലിക്കുന്നതിന് പകരം സമാധാനമായി സമരം നടത്തുന്നതില് നിന്നും കര്ഷകരെ തടയുകയാണ്. അവര്ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുന്നു. ഇത് വലിയ തെറ്റാണെന്നും കെജരിവാള് പറഞ്ഞു
Credits National || Deshabhimani Online News https://ift.tt/3fBRALw
Comments