ജനകീയ പ്രതിരോധം വിജയിപ്പിച്ച മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും അഭിവാദ്യം: എ വിജയരാഘവന്‍

തിരുവനന്തപുരം> സംസ്ഥാനത്തിന്റെ വികസന പ്രവര്ത്തനങ്ങളെ സ്തംഭിപ്പിക്കാന് കേന്ദ്ര അന്വേഷണ ഏജന്സികള് നടത്തുന്ന നീക്കത്തിനെതിരെ ബൂത്ത് തലത്തില് നടത്തിയ ജനകീയ പ്രതിരോധത്തില് അണിനിരന്ന മുഴുവന് പ്രവര്ത്തകരേയും എല്ഡിഎഫ് കണ്വീനര് എ വിജയരാഘവന് അഭിവാദ്യം ചെയ്തു. സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലുമായി 20 ലക്ഷത്തിലധികം പ്രവര്ത്തകരാണ് പ്രതിരോധത്തില് അണിനിരന്നത്.

സ്വര്ണ്ണക്കടത്ത് അന്വേഷിക്കാതെ സംസ്ഥാന സര്ക്കാരിന്റെ പദ്ധതികള് തകിടം മറിയ്ക്കാന് കേന്ദ്ര ഏജന്സികള് നടത്തുന്ന നീക്കം ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന താക്കീതാണ് കേരളത്തിലെ ജനങ്ങള് നല്കിയത്. കിഫ്ബിയെ തകര്ക്കാനുള്ള നീക്കത്തിനെതിരായ ജനവികാരം കൂടിയാണ് ഇതിലൂടെ പ്രകടമായത്.

ഈ തെറ്റുകളെ പിന്തുണയ്ക്കുന്ന യുഡിഎഫ് - ബിജെപി നിലപാടുകള്ക്ക് എതിരാണ് കേരളം എന്നുകൂടി തെളിയിച്ച ജനപങ്കാളിത്തമാണ് സമരത്തില് ദൃശ്യമായത്. കുത്തക കമ്പനികളുടേയും സ്വകാര്യ ഏജന്സികളുടേയും താല്പ്പര്യം സംരക്ഷിക്കാനും രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താനുമുള്ള ശ്രമത്തില് നിന്ന് കേന്ദ്ര ഏജന്സികള് പിന്തിരിയണമെന്നും എ വിജയരാഘവന് ആവശ്യപ്പെട്ടു




Credits Kerala || Deshabhimani ​Online ​News https://ift.tt/38MTuI1

Comments

Archive

Contact Form

Send