വിഭൂതിപൂരിലും മതിഹാനിയിലും സിപിഐ എം സ്ഥാനാർഥികൾ മികച്ച ലീഡ് നേടി മുന്നിൽ
പട്ന > ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച സീറ്റുകളിൽ മികച്ച മുന്നേറ്റവുമായി സിപിഐ എം. മത്സരിച്ച നാല് സീറ്റിൽ മൂന്ന് സീറ്റിലും ഇതുവരെ വ്യക്തമായ ലീഡ് നേടാൻ സിപിഐ എം സ്ഥാനാർഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇടതുപക്ഷം ഇപ്പോൾ 19 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്.
മഞ്ചി മണ്ഡലത്തിൽ സ്ഥാനാർഥി ഡോ. സത്യേന്ദ്ര യാദവ് പതിനായിരത്തിലേറെ വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. വിഭൂതിപുരിൽ അജയ് കുമാറിന്റെ ലീഡ് പതിനായിരത്തിനടുത്താണ്. മതിഹാനിയിൽ രാജേന്ദ്ര പ്രസാദ് സിങിന് 5000 ലധികം വോട്ടുകളുടെ ലീഡ് ഉണ്ട്. പിപ്ര മണ്ഡലത്തിൽ നേരിയ വോട്ടുകൾക്കാണ് രാജ് മംഗൾ സിങ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.
Credits National || Deshabhimani Online News https://ift.tt/2InmYRN
Comments