അസം മുന്‍മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അന്തരിച്ചു
ഗുവാഹത്തി > മുതിര്ന്ന കോണ്ഗ്രസ് നേതാവും അസം മുന് മുഖ്യമന്ത്രിയുമായ തരുണ് ഗൊഗോയ് (86) അന്തരിച്ചു. ആരോഗ്യനില മോശമായതിനെത്തുടര്ന്ന് ഏതാനും ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഗുവാഹത്തി മെഡിക്കല് കോളേജ് ആശുപത്രിയില് തിങ്കളാഴ്ച വൈകിട്ടായിരുന്നു അന്ത്യം.
ആഗസ്റ്റ് 25ന് കോവിഡ് പോസിറ്റീവ് ആയ ഗൊഗോയ് ഒക്ടോബര് 25ന് ആശുപത്രി വിട്ടിരുന്നു. ഈ മാസം ആദ്യമാണ് ആരോഗ്യ പ്രശ്നങ്ങള് വീണ്ടും രൂക്ഷമാകുകയായിരുന്നു.
2001 മുതല് 2016 വരെ തുടര്ച്ചയായി മൂന്നു തവണ അസം മുഖ്യമന്ത്രിയായിരുന്നു. ഡോളി ഗൊഗോയ് ആണ് ഭാര്യ. മക്കള്: ചന്ദ്രിമ, ഗൗരവ്.
Credits National || Deshabhimani Online News https://ift.tt/3nRgLwS
Comments