യുപിയില്‍ മദ്യദുരന്തം: ആറ് പേര് മരിച്ചു
ലക്നൗ> യുപിയിലെ പ്രയാഗ് രാജില് വിഷമദ്യം കഴിച്ച് ആറ് പേര് മരിച്ചു. 15 പേരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. അനധികൃതമായി നടത്തിയിരുന്ന മദ്യശാലയില് നിന്നും മദ്യം വാങ്ങി കഴിച്ചവര്ക്കാണ് ജീവന് നഷ്ടമായത്
അമില്യഗ്രാമത്തിലാണ് വിഷമദ്യദുരന്തമുണ്ടായത്.പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട് ലഭിച്ചതിന് ശേഷമേ മരണം സംബന്ധിച്ച് കൃത്യമായ ഉത്തരം ലഭിക്കുകയുള്ളുവെന്ന് പ്രയാഗ് രാജ് ജില്ലാ മജിസ്ട്രേറ്റ് ഭാനു ചന്ദ്രഗോസ്വാമി പറഞ്ഞു.
മദ്യത്തിന്റെ സാംപിള് പരിശോധിക്കാന് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ തുടര്ന്ന് മദ്യശാല നടത്തിയിരുന്ന ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.
Credits National || Deshabhimani Online News https://ift.tt/334gqik
Comments