കുട്ടികളേ വരുവിന്‍, പരാതി കേള്‍ക്കാന്‍ പൊലീസ് റെഡി


തിരുവനന്തപുരം
സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ശിശുസൗഹൃദമാക്കുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. 15 പൊലീസ് സ്റ്റേഷനിൽ പുതുതായി ആരംഭിച്ച ശിശുസൗഹൃദ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക് ഏത് സമയത്തും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകാനുള്ള അന്തരീക്ഷം സൃഷ്ടിക്കും. നിലവിൽ 85 സ്റ്റേഷനിൽ ഇതിന് സംവിധാനമുണ്ട്. മൂന്ന് മാസത്തിനുള്ളിൽ 12 ഇടത്തുകൂടി നടപ്പാക്കും. കേരളത്തിലെ മികച്ച പൊലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അവാർഡ് തൃശൂരിലെ ഒല്ലൂർ പൊലീസ് സ്റ്റേഷനും സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി പങ്കിട്ട പത്തനംതിട്ട, മണ്ണുത്തി പൊലീസ് സ്റ്റേഷനുകളും ചടങ്ങിൽ ഏറ്റുവാങ്ങി.

പുതിയ ശിശുസൗഹൃദ സ്റ്റേഷനുകൾ
കൊല്ലം റൂറലിലെ ചടയമംഗലം, പത്തനാപുരം, അഞ്ചൽ, എറണാകുളം സിറ്റിയിലെ ഇൻഫോപാർക്ക്, സൈബർ പൊലീസ് സ്റ്റേഷൻ, വനിതാ പൊലീസ് സ്റ്റേഷൻ, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, മലമ്പുഴ, മലപ്പുറത്തെ ചങ്ങരംകുളം, നിലമ്പൂർ, താനൂർ, കണ്ണൂരിലെ പാനൂർ, കാസർകോട് ജില്ലയിലെ ആധൂർ, രാജപുരം, ബദിയടുക്ക.



Credits Kerala || Deshabhimani ​Online ​News https://ift.tt/3nqFeZv

Comments

Archive

Contact Form

Send