ഇബ്രാഹിംകുഞ്ഞിന്റെ അറസ്‌റ്റ്‌ അനവസരത്തിലെന്ന്‌ ലീഗ്‌ നേതൃത്വയോഗം

മലപ്പുറം> പാലാരിവട്ടം പാലം അഴിമിതികേസിൽ മുൻമന്ത്രിയും ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയത്തിന് പിറകെ മലപ്പുറത്ത് ലീഗ് നേതൃത്വയോഗം ചേർന്നു..അറസ്റ്റ് അനവസരത്തിലാണെന്ന് യോഗത്തിന് ശേഷം പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എഎൽഎമാരുടെ പേരുകൾ തിരഞ്ഞുപിടിച്ചാണ് രാഷ്ട്രീയ പകപോക്കലിനായി കേസുകളിൽ പെടുത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറം ലീഗ് ഹൗസിൽ അഖിലേന്ത്യാ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന സെക്രട്ടറി കെപിഎ മജീദ്, ഇ ടി മുഹമ്മദ് ബഷീർ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.

ലീഗ് നേതാക്കൾക്കെതിരെ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നാണ് ലീഗ് വിലയിരുത്തൽ. ഫാഷൻ ജ്വല്ലറി തട്ടിപ്പ് കേസിൽ ലിഗ് എംഎൽഎ എം സി ഖമറുദ്ദീൻ നിലവിൽ അറസ്റ്റിലാണ്.അതിനിടെയാണ് ഇന്ന് ഇബ്രാഹിംകുഞ്ഞും അറസ്റ്റിലാകുന്നത്.

മറ്റൊരു എംഎൽഎ കെ എം ഷാജിയെ അനധികൃത സ്വന്ത് സമ്പാദന കേസിൽ ഇഡി ചോദ്യം ചെയ്തുകൊണ്ടിരിക്കയാണ്. ഈ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും യോഗം ചേർന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2IJUMJ2

Comments

Archive

Contact Form

Send