ചെന്നിത്തലയ്ക്കും ബാബുവിനും ശിവകുമാറിനുമെതിരെ സിബിഐ അന്വേഷണം വേണമെന്ന് ഹര്‍ജി; സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

കൊച്ചി > ബാര് ഉടമസ്ഥ സംഘടനയുടെ നേതാവായ ബിജു രമേശില് നിന്നും കോഴ കൈപ്പറ്റിയതിന് രമേശ് ചെന്നിത്തല, വി എസ് ശിവകുമാര്, കെ ബാബു എന്നിവര്ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജി ഹൈക്കോടതി സര്ക്കാര് നിലപാട് അറിയാന് മാറ്റി. ചാലക്കുടി സ്വദേശി പി എല് ജേക്കബാണ് പൊതുതാല്പ്പര്യ ഹര്ജി സമര്പ്പിച്ചത്.

ബാര് കോഴ ഇടപാടില് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഒരു കോടി രൂപയും എക്സെസ് മന്തിയായിരുന്ന കെ ബാബു അന്പത് ലക്ഷവും ആരോഗ്യ മന്ത്രിയായിരുന്ന വി എസ് ശിവകുമാര് 25 ലക്ഷവും കൈപ്പറ്റിയെന്നായിരുന്നു വെളിപ്പെടുത്തല്. കെ എം മാണിക്കെതിരായ ആരോപണം പിന്വലിക്കുന്നതിന് ജോസ് കെ മാണി പത്ത് കോടിയും വാഗ്ദാനം നല്കിയതായി വെളിപ്പെടുത്തിയിരുന്നു.

മുന് മന്ത്രിമാര് കോഴ കൈപ്പറ്റിയതിനെക്കുറിച്ച് ഇഡിയുള്പ്പടെയുള്ള കേന്ദ്ര ഏജന്സിയുടെ അന്വേഷണം വേണം. അല്ലാത്തപക്ഷം സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും കോടതിയുടെ മേല്നോട്ടത്തില് അന്വേഷണം നടത്തുകയും വേണമെന്നാണ് ഹര്ജിയിലെ ആവശ്യം.




Credits Kerala || Deshabhimani ​Online ​News https://ift.tt/3emWcEW

Comments

Archive

Contact Form

Send