ആനൂകൂല്യം ഒന്നും നല്‍കാതെ വഞ്ചിച്ചു; ചന്ദ്രികയ്‌ക്ക് മുന്നിൽ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും പട്ടിണിസമരം
കോഴിക്കോട് > മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയ്ക്ക് മുന്നിൽ ജീവനക്കാരും കുടുംബാംഗങ്ങളും പട്ടിണിസമരം നടത്തി. 38 വർഷം ജോലിചെയ്ത് വിരമിച്ച എട്ട് പേരും കുടുംബാംഗങ്ങളുമാണ് സമരം നടത്തിയത്. ആനുകൂല്യം നൽകാതെ വഞ്ചിക്കുന്ന ലീഗ് മാനേജ്മെന്റിന്റെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു സമരം.
ഇത് സംബന്ധിച്ച് കോടതിയിൽ കേസും നിലവിലുണ്ട്. ലീഗ് അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി ഇടപെട്ട് ഡിസംബർ രണ്ടിന് ആനുകൂല്യം നൽകാമെന്ന് രേഖാമൂലം അറിയിച്ചതിനെ തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിച്ചു.
വി ശിവാനന്ദൻ, പി എം അബൂബക്കർ, സി അബ്ദുള്ള, കെ രവീന്ദ്രൻ, കെ പി മൊയ്തീൻ കോയ, എ കെ ബഷീർ, എൻ അസീസ്, എം പി കരീം എന്നിവരും കുടുംബാംഗങ്ങളുമാണ് സമരത്തിൽ പങ്കെടുത്തത്.
Credits Kerala || Deshabhimani Online News https://ift.tt/2VcLPed
Comments