VIDEO: സെക്രട്ടറിയറ്റിലെ തീപിടിത്തം: കാരണം ഷോര്‍ട് സര്‍ക്യൂട്ട് തന്നെ; വീഡിയോയുമായി പൊലീസ്‌

തിരുവനന്തപുരം> സെക്രട്ടറിയറ്റ് പൊളിറ്റിക്കല് വിഭാഗത്തിലെ തീപിടിത്ത കാരണം ഫാനില്നിന്നുള്ള ഷോര്ട് സര്ക്യൂട്ടാണെന്ന് ഉറപ്പിച്ച് പൊലീസ് റിപ്പോര്ട്ട്. സംശയകരമകായ ഒരു വസ്തുവും കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്ട്ടിലുണ്ട്. പൊലീസ് ശേഖരിച്ച സാമ്പിളുകള് വിശദമായ പരിശോധനക്കായി നാഷണല് ലാബുകളിലേക്ക് അയക്കും.

ഫാനില്നിന്നുള്ള ഷോര്ട് സര്ക്യൂട്ടിന്റെ വീഡിയോ ചിത്രവും പൊലീസ് തയ്യാറാക്കി. അതിനിടെ, കോടതിക്ക് സമര്പിക്കാത്ത ഫോറന്സിക് പരിശോധന റിപ്പോര്ട്ട് തെറ്റായി ഒരു പത്രത്തില് വന്ന സംഭവത്തില് പൊലീസ് ആസ്ഥാനം അന്വേഷണം ആരംഭിച്ചു.

ആഗസ്ത് 25 വൈകിട്ട് 4.40നാണ് സെക്രട്ടറിയറ്റിലെ ജിഎഡി പൊളിറ്റിക്കല് ഓഫീസില് തീപിടുത്തമുണ്ടായത്. കന്റോണ്മെന്റ് പൊലീസ് രജിസ്റ്റര് ചെയ്ത കേസ് എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയില് സംശയകരമായി ഒന്നും കണ്ടെത്തിയില്ല.

കേന്ദ്ര ഏജന്സികള് ആവശ്യപ്പെട്ട ഫയലുകള് സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്. ആവശ്യപ്പെട്ട ഫയലുകള് നല്കിയതിന്റെ രസീറ്റും പരിശോധിച്ചിട്ടുണ്ട്. തീപിടിത്തം നടന്ന സ്ഥലത്തുണ്ടായിരുന്ന പോളാര് നിര്മ്മിത ഫാനാണ് കത്തിയത്. ഇലക്ട്രിക്കലായി സാങ്കേതിക തകരാറുണ്ടായിരുന്ന ഫാന് തുടര്ച്ചയായി പ്രവര്ത്തിക്കുക മൂലം അത് ഓവര്ഹീറ്റ് ആകുകയും അതുവഴി അതിന്റെ ഉള്ളിലുള്ള പ്ളാസ്റ്റിക് മെറ്റീരിയല്സ് ഉരുകി ഷെല്ഫിന് മുകളിലായി വച്ചിരുന്ന പേപ്പറുകളില് വീഴുകയും അതുമൂലം പേപ്പറുകള് കത്തി തീപിടിത്തം ഉണ്ടായതാകാനാണ് സാധ്യത.

കത്താന് സാധ്യതയുള്ള ഒന്നും തീപിടിത്തം നടന്ന ഭാഗത്ത് നിന്നും കണ്ടെടുത്ത വസ്തുക്കളില്നിന്നും ലഭ്യമായിട്ടില്ല. പൂര്ണമായി കത്തി നശിച്ച ഫാനിന്റെ എംസിബി ട്രിപ്പായ നിലയില് കാണപ്പെട്ടിരുന്നു. അവ സാങ്കേതിക ഉപകരണങ്ങള് ഉപയോഗിച്ച് പരിശോധിച്ചിട്ടുണ്ട്.

ഫാനിലേക്കുള്ള വയറില് ഷോര്ട്ട് സര്ക്യൂട്ട് ഉണ്ടായാല് ഇത്തരത്തില് എംസിബി ട്രിപ്പാകും. സാനിറ്ററിന്റെത് ഉള്പ്പെടെയുള്ള ഒഴിഞ്ഞ കുപ്പികള് സ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. അവ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി. അതുമൂലം തീപിടിത്തം ഉണ്ടായിട്ടില്ല.

ഫാനിന്റെ സാങ്കേതിക തകരാറും അത് മൂലം ഫാന് കത്താന് ഇടയായതിനെ സംബന്ധിച്ചും വിശദമായി നാഷണല് ലാബുകളില് പരിശോധന നടത്തി തീപിടിത്തത്തിന്റെ കാരണം കൂടുതല് വ്യക്തത വരുത്തുന്നതാണെന്നും റിപ്പോര്ട്ടിലുണ്ട്.




Credits Kerala || Deshabhimani ​Online ​News https://ift.tt/3kgvpvc

Comments

Archive

Contact Form

Send