അഞ്ചരക്കിലോ മുക്കുപണ്ടം പണയംവച്ച്​ 1.69 കോടി തട്ടിയ യുവതി പിടിയിൽ


കോഴിക്കോട്​​
ദേശസാത്​കൃത ബാങ്കിൽ വ്യാജ സ്വർണാഭരണങ്ങൾ പണയംവച്ച്​ 1.69 കോടി രൂപ തട്ടിയ യുവതി പിടിയിൽ. വയനാട്​ ഇരുളം
മണവയൽ അങ്ങാടിശ്ശേരി പുതിയേടത്ത്​ വീട്ടിൽ കെ കെ ബിന്ദു (43)വിനെയാണ്​ ടൗൺ ഇൻസ്​പെക്​ടർ എ ഉമേഷ്​ അറസ്​റ്റ്​ ചെയ്​തത്​. പി എം താജ്​ റോഡിലെ ബാങ്കിലെ ശാഖയിലാണ്​ അഞ്ചരക്കിലോയോളം മുക്കുപണ്ടം പണയംവച്ചത്​. ബാങ്കിന്റെ ഓഡിറ്റിങ്ങിലാണ്​ വ്യാജസ്വർണം കണ്ടെത്തിയത്​. ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ ടൗൺ പൊലീസ്​ അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു​.

ബാങ്ക്​ ​കെട്ടിടത്തിന്​ താഴെയും കോർട്ട്​റോഡിലുമായി റെഡിമെയ്​ഡ്​ കട, മെസ്​ഹൗസ്​, ബ്യൂട്ടിപാർലർ, ടൈലറിങ്​ യൂണിറ്റ്​ തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുകയാണ്​ ബിന്ദു. തട്ടിപ്പിലൂടെ 1,69,51,385 രൂപയാണ്​ യുവതി കൈക്കലാക്കിയത്​. ഫെബ്രുവരി മുതൽ നവംബർ 24 വരെ 45 തവണയാണ്​ മുക്കുപണ്ടം പണയം വച്ചത്​. 20 തവണ ബിന്ദു നേരിട്ടെത്തിയാണ് പണയംവച്ചത്​. ബാക്കിയുള്ളത്​ സ്ഥാപനത്തിലെ ജീവനക്കാരുടെ അക്കൗണ്ട്​ വഴിയായിരുന്നു പണയപ്പെടുത്തിയത്​. തൃശൂരിൽനിന്നാണ്​ വ്യാജസ്വർണം എത്തിക്കുന്നതെന്ന്​ ബിന്ദു സമ്മതിച്ചിട്ടുണ്ട്. വ്യാജ സ്വർണാഭരണം നിർമിച്ച തൃശൂരിലേക്കും അന്വേഷണം വ്യാപിപ്പിക്കും.

ബിന്ദുവിന്റെ അക്കൗണ്ട്​ ഈ ബാങ്കിലായതിനാൽ ജീവനക്കാരുമായി സൗഹൃദമുണ്ടായിരുന്നു. ബാങ്ക്​ മാ​നേജരെയും ​കടയിലെ ജീവനക്കാരെയും പൊലീസ്​ ചോദ്യംചെയ്യും. നഗരത്തിൽ ബിന്ദു താമസിച്ചിരുന്നത്​ ഫ്ലാറ്റിൽനിന്നും അവരുടെസ്ഥാപനങ്ങളിൽനിന്നും മുക്കുപണ്ടം പിടിച്ചെടുത്തിട്ടുണ്ട്. ചിട്ടി തട്ടിപ്പ്​ കേസിൽ പ്രതിയായിരുന്ന
ഇവർ ജാമ്യത്തിലിറങ്ങിയതാണ്. പ്രതിയെ കോടതി റിമാൻഡ്​ ചെയ്​തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ozOCe5

Comments

Archive

Contact Form

Send