രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ട് ജില്ലാ പരിഷത്ത്‌ സീറ്റിലടക്കം 18 ഇടത്ത് സിപിഐ എമ്മിന് ജയം

ജയ്പൂര് > രാജസ്ഥാന് തദ്ദേശ തെരഞ്ഞെടുപ്പില് രണ്ട് ജില്ലാ പരിഷത്ത് ഡിവിഷനുകളിലടക്കം 18 സീറ്റില് സിപിഐ എമ്മിന് ജയം. ഹനുമാന്ഗര് ജില്ലാ പരിഷത്തില് രണ്ട് സീറ്റിലും 16 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും സിപിഐ എം സ്ഥാനാര്ത്ഥികള് വിജയിച്ചു.

സിപിഐ, തൃണമുൽ കോൺഗ്രസ്, എൻസിപി തുടങ്ങിയ പാർട്ടികൾക്കൊന്നും ഒരു പഞ്ചായത്ത് സമിതി വാർഡിലും ഒന്നാമതെത്താൻ കഴിഞ്ഞിട്ടില്ല.

നവംബർ അവസാനവും ഡിസംബർ ആദ്യവുമായി നാല് ഘട്ടങ്ങളിലായായിരുന്നു രാജസ്ഥാനിൽ പഞ്ചായത്ത് സമിതികളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 4371 പഞ്ചായത്ത് സമിതി വാർഡുകളിലേക്കും 636 ജില്ലാ പരിഷത്ത് വാർഡുകളിലേക്കുമായിരുന്നു മത്സരം. പഞ്ചായത്ത് സമിതിയിലേക്ക് 12,663 പേരും ജില്ലാ പരിഷത്തിലേക്ക് 1788 സ്ഥാനാർഥികളുമായിരുന്നു ജനവിധി തേടിയത്. നവംബർ 23, 27, ഡിസംബർ 1, 5 തീയതികളിലായിരുന്നു വോട്ടെടുപ്പ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3a2dQxk

Comments

Archive

Contact Form

Send