ആഭരണങ്ങളിൽ 2021ൽ 100 ശതമാനം ഹാൾമാർക്കിങ്; പറ്റില്ലെന്ന് സ്വർണവ്യാപാരികൾ
ന്യൂഡൽഹി> 2021 ജൂൺമുതൽ രാജ്യത്ത് ഹാൾമാർക്ക് സ്വർണം മാത്രമേ വിൽക്കാൻ പാടുള്ളൂവെന്ന സർക്കാർ നിർദേശം നടപ്പാക്കാൻ പ്രായോഗികബുദ്ധിമുട്ടുണ്ടെന്ന് സ്വർണവ്യാപാരികൾ.
ജൂണിലെ കണക്കുപ്രകാരം മൂന്ന് ലക്ഷത്തിലേറെ ജ്വല്ലറികൾ ഉള്ളതിൽ 30,000ത്തോളം മാത്രമാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ്(ബിഐഎസ്) സർട്ടിഫിക്കറ്റ് നേടി ഹാൾമാർക്ക് സ്വർണം വിൽക്കുന്നത്. ചുരുങ്ങിയ സമയത്തിൽ 100 ശതമാനം ഹാൾമാർക്കിങ് എന്ന ലക്ഷ്യം അപ്രാപ്യമാണെന്ന് ഇന്ത്യൻ ബുൽയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ (ഐബിജെഎ) ചൂണ്ടിക്കാണിച്ചു.
2021 ജനുവരി 15 മുതൽ ഹാൾമാർക്ക് മുദ്രയുള്ള സ്വർണം മാത്രമേ വിൽക്കാൻ പാടുള്ളൂവെന്നാണ് സർക്കാർ നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ സമയപരിധി 2021 ജൂൺ ഒന്നുവരെയാക്കി. 2022 ജനുവരിവരെയാക്കി നീട്ടണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതായി ഐബിജെഎ ദേശീയ സെക്രട്ടറി സുരേന്ദ്രമെഹ്ത പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/36BUWeQ
Comments