നാസിക്കിൽനിന്ന്‌ ഡല്‍ഹിയിലേക്ക് ; മഹാരാഷ്ട്രയിലെ 21 ജില്ലയിലെ കർഷകർ ഇന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടും


ന്യൂഡൽഹി
അതിശൈത്യത്തിലും ഡല്ഹി അതിര്ത്തിയില് പ്രക്ഷോഭം തുടരുന്ന കര്ഷകപ്പടയില് അണിചേരാന് മഹാരാഷ്ട്രയിലെ കര്ഷകരുമെത്തുന്നു. അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് ഡൽഹിയിലേക്ക് വാഹനജാഥ ആരംഭിക്കും. മഹാരാഷ്ട്രയിലെ 21 ജില്ലയിൽനിന്നുള്ള കർഷകർ നൂറുകണക്കിനു വാഹനങ്ങളിലായി ജാഥയിൽ പങ്കെടുക്കും. കിസാൻസഭ അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്ളെ, ജെ പി ഗാവിത്, കിസാൻ ഗുജർ, ഡോ. അജിത് നവാലെ എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകും. മൂന്ന് കാർഷികനിയമവും വൈദ്യുതിബില്ലും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജാഥ.

രാവിലെ നാസിക് ഗോൾഫ് ക്ലബ് മൈതാനത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കിസാൻസഭ ജോയിന്റ് സെക്രട്ടറി കെ കെ രാഗേഷ് എംപി സംസാരിക്കും. മധ്യപ്രദേശ്, രാജസ്ഥാൻ വഴി ജാഥ ഡൽഹിയിലേക്ക് നീങ്ങും.

വിടപറഞ്ഞവര്ക്ക് ശ്രദ്ധാഞ്ജലി
കർഷകസമരത്തിൽ പങ്കെടുത്ത് മരിച്ച 40ഓളം പേർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്യമെമ്പാടും പരിപാടികൾ സംഘടിപ്പിച്ചു. ലക്ഷത്തോളം കേന്ദ്രങ്ങളിൽ ശ്രദ്ധാഞ്ജലി പരിപാടി നടന്നതായി അഖിലേന്ത്യാ കിസാൻസംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.

50 ലക്ഷത്തിൽപ്പരം പേരുടെ പങ്കാളിത്തമുണ്ടായി. ത്രിപുരയിലെ ഖൈർപുരിൽ ശ്രദ്ധാഞ്ജലിക്ക് നേതൃത്വം നൽകിയ കിസാൻസഭ സംസ്ഥാന സെക്രട്ടറി പവിത്ര കറിനെയും പ്രവർത്തകരെയും ബിജെപിക്കാർ ആക്രമിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പവിത്ര കറിന്റെ കാർ തകർത്തു. ബിജെപി ഗുണ്ടകളുടെ ആക്രമണത്തിൽ കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ള പ്രതിഷേധിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/3mALCN3

Comments

Archive

Contact Form

Send