കോവിഡ്‌ വാക്‌സിൻ ഡ്രൈ റൺ ജനുവരി 2ന്‌


ന്യൂഡൽഹി> കോവിഡ് വാക്സിൻ വിതരണം കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ നടത്തുന്ന ഡ്രൈറൺ എല്ലാ സംസ്ഥാനങ്ങളിലും ജനുവരി 2-ന് നടക്കും. തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലാകും വാക്സിൻ ഡ്രൈ റൺ നടക്കുക. കേന്ദ്ര ആരോഗ്യസെക്രട്ടറി അധ്യക്ഷനായ ഉന്നതതലയോഗം ഇതിനുള്ള നിർദ്ദേശങ്ങൾ നൽകി.

ഡിസംബർ 28, 29 തീയതികളിൽ നാല് സംസ്ഥാനങ്ങളിൽ ഡ്രൈറൺ നടത്തിയിരുന്നു. മികച്ച രീതിയിലാണ് അവ നടന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി. വാക്സിൻ വിതരണരീതിയിലെ പാകപ്പിഴകൾ കണ്ടെത്താനുള്ളതാണ് ഡ്രൈറൺ.

രണ്ട് ദിവസത്തെ ഡ്രൈ റൺ വിജയമായതോടെഡ രാജ്യം വാക്സിൻ വിതരണത്തിന് തയ്യാറാണെന്ന് വ്യക്തമായതായി പറയുന്നു. പുതുവർഷത്തിന്റെ തുടക്കത്തിൽ വാക്സിൻ വരുമെന്ന സൂചനകളുമുണ്ട്. .

സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്, ഫൈസർ എന്നീ കമ്പനികളുടെ വാക്സിനുകളാണ് ഇന്ത്യയിൽ ഉപയോഗത്തിനായി വിദഗ്ധസമിതിക്ക് മുന്നിലുള്ളത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓക്സഫഡ് സർവകലാശാലയുമായും ആസ്ട്രാസെനകയുമായും സഹകരിച്ച് നിർമിച്ച കൊവിഷീൽഡിനാണ് ഇതിൽ അനുമതിക്ക് സാധ്യത .



Credits National || Deshabhimani ​Online ​News https://ift.tt/38Kp9YW

Comments

Archive

Contact Form

Send