പാചകവാതകത്തിന് 50 രൂപ കൂട്ടി, ഒരു കുറ്റിക്ക് 651
കൊച്ചി>ഗാഹികാവശ്യത്തിനുള്ള പാചകവാതകത്തിന് കേന്ദ്രം വീണ്ടും വിലകൂട്ടി. 50 രൂപയാണ് വിലകൂട്ടിയത്. ഇതോടെ 601 രൂപയുണ്ടായിരുന്ന സിലിണ്ടറിന് 651 രൂപയായി. സബ്സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിനും നിലവിൽ 651 രൂപയാണ്.
വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിനും വിലകൂട്ടി. ഡല്ഹിയില് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതകത്തിന് 54 രൂപ 50 പൈസയാണ് വർദ്ധിപ്പിച്ചത്. ഇതോടെ 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന്റെ വില 1296 രൂപയായി. നവംബറില് ഇത് 1241 രൂപയായിരുന്നു .
മറ്റു നഗരങ്ങളിലും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വിലയില് വ്യത്യാസമുണ്ട്. കൊല്ക്കത്തയില് 1351 രൂപയാണ് വില ഉള്ളത്. ചെന്നൈ, മുംബൈ എന്നി നഗരങ്ങളില് ഇത് യഥാക്രമം 1410, 1244 എന്നിങ്ങനേയാണ് കാണിക്കുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/36t8nNU
Comments