തെരഞ്ഞെടുപ്പ്‌ ആദ്യഘട്ടം : പോളിങ് 50 ശതമാനം കടന്നു


തിരുവനന്തപുരം> തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില് പോളിങ് 50 ശതമാനം കടന്നു. വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലും പോളിംഗ് ബൂത്തുകളില് നീണ്ട നിരയാണ് നിലവിലുള്ളത്.

 സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും ഭാര്യ ബെറ്റിയും വോട്ടുചെയ്യാനെത്തിയപ്പോൾ

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും ഭാര്യ ബെറ്റിയും വോട്ടുചെയ്യാനെത്തിയപ്പോൾ



കണക്കുകള് പ്രകാരം ആകെ 53.65 ശതമാനം പോളിംഗ് പൂര്ത്തിയായി. തിരുവനന്തപുരത്ത് 50.31 ശതമാനവും കൊല്ലത്ത് 54.02 ശതമാനവും പത്തനംതിട്ടയില് 54.04 ശതമാനവും ആലപ്പുഴയില് 56.07 ശതമാനവും ഇടുക്കിയില് 55.84 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്.
വോട്ടു ചെയ്തശേഷം എസ് രാമചന്ദ്രൻപിളള മാധ്യമങ്ങളോട് സംസാരിക്കുന്നു

വോട്ടു ചെയ്തശേഷം എസ് രാമചന്ദ്രൻപിളള മാധ്യമങ്ങളോട് സംസാരിക്കുന്നു



രാവിലെ മുതല് തന്നെ പോളിംഗ് ബൂത്തുകള്ക്കു മുന്നിൽ നല്ല തിരക്കായിരുന്നു. അപൂര്വമായി ചിലയിടങ്ങളില് വോട്ടിംഗ് മെഷീനുകള് പണിമുക്കിയതൊഴിച്ചാല് മറ്റു തടസങ്ങളൊന്നുമുണ്ടായില്ല.വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.

Credits Kerala || Deshabhimani ​Online ​News https://ift.tt/33VEq7B

Comments

Archive

Contact Form

Send