ലണ്ടനിൽ നിന്ന്‌ ഇന്നലെയെത്തിയ 5 പേർക്ക്‌ കോവിഡ്‌


ന്യൂഡൽഹി> ലണ്ടനിൽനിന്ന് ഇന്നലെ എത്തിയ വിമാനത്തിലെ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. യുകെ യിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. തുടർന്ന് വിമാനത്തിലെ യാത്രക്കാരും ജീവനക്കാരുമടക്കം 266 പേരെ വിമാനത്താവളത്തിൽ പരിശോധന നടത്തിയപ്പോഴാണ് 5 പേർക്ക് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിൾ വിശദ പരിശോധനക്കായി അയച്ചു.

പുതിയ വൈറസ് 70 ശതമാനം കൂടുതൽ പടരുന്നവയാണ്. അതിനാൽ ബ്രിട്ടനിലേക്കുള്ള എല്ലാ വിമാനങ്ങളും ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2WAUrvB

Comments

Archive

Contact Form

Send