കശ്‌മീർ ഡിഡിസി തെരഞ്ഞെടുപ്പ്: തടങ്കലിലാക്കിയത് 75 നേതാക്കളെ
ശ്രീനഗർ
ജമ്മു കശ്മീരിലെ ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർടികളുടെ ഗുപ്കാർ സഖ്യം ജയിച്ചതോടെ 75 രാഷ്ട്രീയ നേതാക്കളെ സർക്കാർ തടവിലാക്കി. സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശമാക്കിയശേഷം ആദ്യ തെരഞ്ഞെടുപ്പാണ് നടന്നത്. പ്രതിപക്ഷ നേതാക്കളെയും ജനപ്രതിനിധികളെയും ജനങ്ങളെയും തടവിലാക്കിയായിരുന്നു കേന്ദ്രസർക്കാർ നടപടി പൂർത്തിയാക്കിയത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിരോധിത ജമാഅത്തെ ഇസ്ലാമി സംഘടനയുടെ നേതാക്കളടക്കമുള്ളവരെ കരുതൽ തടങ്കലിലാക്കി. ഇത്തരം തടവുകൾ ജനവിധി അട്ടിമറിക്കുമെന്ന് നാഷണൽ കോൺഫറൻസ് വക്താവ് ഇമ്രാൻ നബിധാർ പറഞ്ഞു.
ഗുപ്കാർ സഖ്യത്തിന്റെ ജയം കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ മോഡിയുടെ നടപടി ജനം അംഗീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണെന്ന് മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. നീണ്ട കാലയളവിലെ കരുതൽ തടവിനുശേഷം
പുറത്തെത്തിയ നാഷണൽ കോൺഫറൻസ് നേതാക്കൾ ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മൊഹമ്മദ് യൂസഫ് തരിഗാമി തുടങ്ങിയവർ കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാനുള്ള പോരാട്ടങ്ങൾക്കായാണ് സഖ്യം പ്രഖ്യാപിച്ചത്.
Credits National || Deshabhimani Online News https://ift.tt/3nT7PHn
Comments