ഇന്നും ഇന്ധനവില കൂട്ടി, ഡീസലിന്‌ 80 രൂപ


തിരുവനന്തപുരം> രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ ഇന്ധനവില രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. നവംബർ 20ന് ശേഷം തുടർച്ചയായി എല്ലാ ദിവസവും വില വർദ്ധിപ്പിക്കുകയാണ്.

സംസ്ഥാനത്ത് പലയിടത്തും പെട്രോൾ വില 85 രൂപ കടന്നു. ഡീസല് വില 80 രൂപയ്ക്ക് അടുത്തെത്തി. കൊച്ചിയില് ഇന്ന് പെട്രോള് വില 83.96 ഉം ഡീസല് വില 78.01 രൂപയുമാണ്.

തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 85.72 രൂപയും ഡീസലിന് 79.65 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിൽ വില കൂടിയതാണ് വിലവർധനയ്ക്ക് കാരണമായി കമ്പനികൾ പറയുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/37DGfat

Comments

Archive

Contact Form

Send