ഇടുക്കിയിലും താഴേ‌ക്ക്‌ വളർന്ന്‌‌ ബിജെപി; അഞ്ചുകൊല്ലം കൊണ്ട്‌ കുറഞ്ഞത്‌ 8,000 വോട്ട്‌

ഇടുക്കി > കേരളത്തിൽ വൻ വളർച്ചയുണ്ടാക്കിയെന്ന് അവകാശപ്പെടുന്ന ബിജെപിക്ക് ഇടുക്കി ജില്ലയിൽ അഞ്ചു വർഷംകൊണ്ട് 7,802 വോട്ട് കുറഞ്ഞു. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 16 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലുംകൂടി നേടിയത് 68,242 വോട്ട്.

തൊടുപുഴ നഗരസഭയിൽ ലഭിച്ച 5,470 വോട്ടും കട്ടപ്പന നഗരസഭയിൽ കിട്ടിയ 2,993 വോട്ടും ചേർത്ത് 76,705 വോട്ടാണ് എൻഡിഎയുടെ ആകെ നേട്ടം. ഇക്കുറി ജില്ലാ പഞ്ചായത്ത് 59,403 വോട്ടും തൊടുപുഴ നഗരസഭയിലെ 6,586 ഉം കട്ടപ്പന നഗരസഭയിലെ 2,914 വോട്ടും ചേർത്ത് 68,903 വോട്ടേ നേടാനായുള്ളൂ. 7,802 വോട്ടിന്റെ കുറവ്.

കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർഥിയാണ് ഇടുക്കി മണ്ഡലത്തിൽ മത്സരിച്ചത്. അന്ന് 53,545 വോട്ടാണ് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലുംകൂടി കിട്ടിയത്. ഉടുമ്പൻചോല 10,863, തൊടുപുഴ 15,223, പീരുമേട് 9,070, ദേവികുളം 7,498, ഇടുക്കി 10,891 എന്നാണ് നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്ക്.

അതേസമയം 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി, ബിഡിജെഎസ് സ്ഥാനാർഥികൾ ജില്ലയിൽ 99,472 വോട്ട് നേടിയിരുന്നു. ഉടുമ്പൻചോല 21,799, തൊടുപുഴ 28,845, പീരുമേട് 11,833, ദേവികുളം 9,592, ഇടുക്കി 27,403 എന്നതാണ് കണക്ക്.

ബിജെപി വോട്ടുനില

2020 തദ്ദേശ തെരഞ്ഞെടുപ്പ്

ജില്ലാ പഞ്ചായത്ത് 59,403
നഗരസഭ
തൊടുപുഴ 6,586
കട്ടപ്പന 2,914
ആകെ 68,903

ലോക്സഭ 2019
ഉടുമ്പൻചോല 10,863
തൊടുപുഴ 15,223
പീരുമേട് 9,070
ദേവികുളം 7,498
ഇടുക്കി 10,891
ആകെ 53,545

നിയമസഭ 2016
ഉടുമ്പൻചോല 21,799
തൊടുപുഴ 28,845
പീരുമേട് 11,833
ദേവികുളം 9,592
ഇടുക്കി 27,403
ആകെ 99,472.



Credits Kerala || Deshabhimani ​Online ​News https://ift.tt/37uMMFD

Comments

Archive

Contact Form

Send