ഇന്ധനവില ഇന്നും കൂട്ടി; പെട്രോളിന്‌ 85 രൂപ

കൊച്ചി> സംസ്ഥാനത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് വര്ദ്ധിപ്പിച്ചത്. പലയിടത്തും പെട്രോള് വില 85 രൂപയിലെത്തി.

നവംബര് 20ന് ശേഷം പെട്രോളിന് 2.24 പൈസയും ഡീസലിന് 3.30 പൈസയും ഉയര്ന്നു. രണ്ട് വര്ഷത്തിനിടെ ഏറ്റവും ഉയര്ന്ന നിരക്കിലാണ് ഇന്ധന വില. തിരുവനന്തപുരത്ത് പെട്രോളിന് 85 രൂപയും ഡീസലിന് 79 രൂപയുമായി. കൊച്ചിയില് പെട്രോളിന് 84 രൂപയും ഡീസലിന് 77 രൂപയുമായി.



Credits Kerala || Deshabhimani ​Online ​News https://ift.tt/2IfOUXM

Comments

Archive

Contact Form

Send