സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു; വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ജനുവരി 9ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

കൊച്ചി > ദേശീയപാതയിലെ വൈറ്റില, കുണ്ടന്നൂര് മേല്പ്പാലങ്ങള് 2021 ജനുവരി 9ന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്പ്പിക്കും. ചടങ്ങില് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് അദ്ധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി എം തോമസ് ഐസക് മുഖ്യാതിഥിയാകും. കൊച്ചി കോര്പ്പറേഷന് മേയര് അഡ്വ. എം അനില്കുമാര്, ഹൈബി ഈഡന് എംപി, എം സ്വരാജ് എംഎല്എ, പി ടി തോമസ് എംഎല്എ, ജോര്ജ്ജ് ഫെര്ണാണ്ടസ് എംഎല്എ ഉള്പ്പെടെയുള്ള ജനപ്രതിനിധികള് ചടങ്ങില് പങ്കെടുക്കും.

കൊല്ലം ജില്ലയില് നിന്നും എറണാകുളത്തേയ്ക്കുള്ള 150 കിലോമീറ്റര് ദൂരത്തിനുള്ളില് രണ്ട് ബൈപ്പാസുകള്, മൂന്ന് മേല്പ്പാലങ്ങള് ഉള്പ്പെടെ 950 കോടി രൂപ ചെലവഴിച്ച് നിര്മ്മിച്ച അഞ്ച് പ്രധാന പദ്ധതികള് പിണറായി സര്ക്കാര് അധികാരത്തിലെത്തി അഞ്ച് വര്ഷത്തിനുള്ളില് പൂര്ത്തീകരിക്കാന് കഴിഞ്ഞുവെന്നത് പൊതുമരാമത്ത് വകുപ്പിന്റെ നേട്ടമായി ചൂണ്ടിക്കാട്ടുവാന് കഴിയുമെന്ന് മന്ത്രി സുധാകരന് പറഞ്ഞു. സംസ്ഥാന സര്ക്കാരിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം നിര്മ്മിക്കുന്ന വൈറ്റില, കുണ്ടന്നൂര് മേല്പ്പാലങ്ങള് പൂര്ത്തിയാകുന്നതോടെ ഈ പ്രദേശത്തെ ഗതാഗത പ്രശ്നങ്ങള്ക്ക് ശ്വാശ്വതമായ പരിഹാരമുണ്ടാകും.

ഇതോടൊപ്പം മേയ് മാസത്തോടുകൂടി നൂറ് വര്ഷം നിലനില്ക്കുന്ന തരത്തില് പാലാരിവട്ടം മേല്പ്പാല നിര്മ്മാണം പൂര്ത്തിയാകുന്നതോടെ എറണാകുളം നഗരത്തിലെ ഗതാഗതം സുഗമമാകുമെന്നും കാര്യക്ഷമമായ നിര്മ്മാണ പ്രവര്ത്തനങ്ങള് എല്ലാ കൃത്യതയോടെയും നിര്വ്വഹിക്കാന് പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞതായും മന്ത്രി അറിയിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/381VGdS

Comments

Archive

Contact Form

Send