AUDIO- ഹരിപ്പാട് ബിജെപി-കോണ്‍ഗ്രസ് വോട്ടുകച്ചവടം; ശബ്ദരേഖ പുറത്ത്

ആലപ്പുഴ > തദ്ദേശ തെരെഞ്ഞെടുപ്പിന് ഒരുദിവസം മാത്രം അവശേഷിക്കേ ഹരിപ്പാട് നഗരസഭയില് കോണ്ഗ്രസ് - ബിജെപി വോട്ട് കച്ചവടത്തിന്റെ ശബ്ദരേഖ പുറത്ത്. കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റും രമേശ് ചെന്നിത്തലയുടെ വിശ്വസ്തയുമായ വൃന്ദാ എസ് കുമാറും ആര്എസ്എസ് നേതാവായ ആത്മ യോഗാനന്ദ തീര്ത്ഥപാദരുമായുള്ള ഫോണ് സംഭാഷണമാണ് പുറത്തായത്. കഴിഞ്ഞതവണ കൗണ്സിലറായ വൃന്ദ ഇക്കുറി 26ാം വാര്ഡില് മത്സരിക്കുന്നുണ്ട്.

മുന് തെരെഞ്ഞെടുപ്പുകളില് ആര്എസ്എസ് സഹായിച്ച കാര്യം വൃന്ദ സമ്മതിക്കുന്നു. സ്വാമി അത് ശരിവയ്ക്കുന്നുമുണ്ട്. ഹരിപ്പാട് നഗരസഭയില് എവിടെയെങ്കിലും രണ്ട് ബിജെപി സ്ഥാനാര്ഥികളെ വിജയിപ്പിക്കാന് സഹായം തേടിയാണ് സ്വാമി വൃന്ദയെ വിളിക്കുന്നത്. അതിന് കാലുവാരാന് പറ്റിയ വാര്ഡുകളെക്കുറിച്ചാണ് സംഭാഷണം.

23, 24, 25 വാര്ഡുകളിലാണ് സ്വാധീനം. 23ല് രാമകൃഷ്ണനാണ്. 22, 24 വാര്ഡുകളില് താന് നിര്ബന്ധിച്ചുനിര്ത്തിയ സ്ഥാനാര്ത്ഥികളാണ്. സഹായിക്കാന് മനസുണ്ട്, പക്ഷേ കമ്മിറ്റികളില് താനുള്ളതാണ് പ്രശ്നം- വൃന്ദ പറയുന്നു.

നഗരസഭയില്നിന്ന് ഒന്നോരണ്ടോ പേര് വേണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഞങ്ങള് സഹായിച്ചാല് തിരിച്ച് എവിടെ സീറ്റ് കിട്ടുമെന്ന് അറിയണ്ടേ. അന്ധമായി സഹായിച്ചിട്ട് കാര്യമില്ലല്ലോ- സ്വാമിയുടെ ആവശ്യമിങ്ങനെ. 23ാം വാര്ഡിലെ രാമകൃഷ്ണനെ കാലുവാരുന്നത് സംബന്ധിച്ച് സ്വാമി വൃന്ദയോട് സംസാരിക്കുന്നുണ്ട്. എംഎല്എ ഇടപെട്ട് മണ്ണാറശാലയില് ജോലിവാങ്ങിത്തരാമെന്ന് പറഞ്ഞ് മറ്റൊരു സ്ഥാനാര്ഥിയായ ബാബുരാജ് എന്നയാള് സഹായിക്കണമെന്ന് അഭ്യര്ത്ഥിച്ചതിനേക്കുറിച്ചും സ്വാമി പറയുന്നു.

സ്വാമിയുടെ ആവശ്യം ന്യായമാണെന്ന് വൃന്ദയും സമ്മതിക്കുന്നു. ജയിപ്പിക്കാന് സഹായിച്ചിട്ടുണ്ടെങ്കില് എന്തെങ്കിലും ആവശ്യപ്പെടാനും അവകാശമുണ്ട്. താന് ചെറുപ്പം മുതല് ആര്എസ്എസുകാരിയാണെന്നും വൃന്ദ പറയുന്നു.

ഞങ്ങളുടെ ഒന്നോരണ്ടോ പേരെ കയറ്റിവിടാനാണ് നോക്കുന്നത്. അപ്പോ പരസ്പരം സഹായിക്കാന് പറ്റുന്നത് എവിടെയെന്നറിയണം. എവിടെയെങ്കിലും സ്ഥാനാര്ത്ഥിയെ ജയിപ്പിക്കണം. അല്ലെങ്കില് നിങ്ങളെപ്പോലെ ഞാനും ഉത്തരം പറയണം.- സ്വാമി പറയുന്നു. രാമകൃഷ്ണനെ കാലുവാരുന്നതിലുള്ള നിസഹായവസ്ഥ വൃന്ദ വ്യക്തമാക്കിയാണ് സംഭാഷണം അവസാനിപ്പിക്കുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3qsm0VP

Comments

Archive

Contact Form

Send