AUDIO- വോട്ടിന് പണം: കോണ്‍ഗ്രസ് നേതാവിന്റെ ശബ്ദരേഖ പുറത്ത്
മഞ്ചേരി> മഞ്ചേരിയില്‍ കോണ്‍ഗ്രസ് നേതാവ് പണം നല്കി വോട്ടര്‍മാരെ സ്വാധീനിക്കുന്ന ശബ്ദരേഖ പുറത്ത്. നഗരസഭാ ഉപാധ്യക്ഷനും 43-ാം വാര്‍ഡ് പൊറ്റമ്മല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വി പി ഫിറോസും കുടുംബനാഥനും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നത്.
നിങ്ങള്‍ 15 മിനുട്ടിനുള്ളില്‍ തന്റെ വീട്ടിലേക്ക് വരണം. ബൈക്ക് എടുത്ത് വന്നാല്‍ മതി. ഞാന്‍ ഗേറ്റിന് മുമ്പിലുണ്ടാകും. വോട്ട് എനിക്കുതന്നെ ചെയ്യണം. നിങ്ങള്‍ക്ക് കുറച്ച് പൈസ തരാം ആരും അറിയില്ല. വേഗം വരണമെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.
വാര്‍ഡില്‍ 47 പോസ്റ്റല്‍ വോട്ടുകള്‍ ഉണ്ട്. 35 വോട്ട് ഞാന്‍ ഉറപ്പിച്ചു. നിങ്ങളും ചെയ്യണം. വോട്ട് രേഖപ്പെടുത്തിയശേഷം അതിന്റെ കോപ്പി വാട്സാപ്പില്‍ അയച്ചുതരണമെന്നും ഫിറോസ് വോട്ടറോട് ആവശ്യപ്പെടുന്നതും സംഭാഷണത്തില്‍ വ്യക്തം. ഫോണ്‍ സംഭാഷണം പുറത്തായതോടെ വോട്ടര്‍മാരും പ്രതിഷേധമായി എത്തി. തന്നെ മോശമാക്കാന്‍ മറ്റൊരാള്‍ തന്റെ ശബ്ദത്തില്‍ സംസാരിച്ചതാണെന്നായിരിന്നു ഫിറോറിന്റെ വാദം. പണം നല്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച ഫിറോസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കാന് ഒരുങ്ങുകയാണ് നാട്ടുകാര്‍. 63വോട്ടുകള്‍ക്കാണ് ഫിറോസ് ജയിച്ചത്
മഞ്ചേരി നഗരസഭാ ഭരണം നിലനിര്‍ത്താനാകില്ലെന്ന് ഭയന്നാണ് വാര്‍ഡുകളില്‍ ഉടനീളം വോട്ടര്‍മാരെ പണം നല്കി സ്വാധീനിച്ചത്. വീടുകള്‍ കയറിയിറങ്ങി മോഹന വാഗ്ദാനങ്ങള്‍ക്കൊപ്പം 10,000 മുതല്‍ വോട്ടിന്റെ എണ്ണമനുസരിച്ച് 25,000 രൂപ വരെ നല്‍കിയാണ് വോട്ടുപിടിത്തം. അഞ്ചില്‍കൂടുതല്‍ വോട്ടുകളുള്ള വീട്ടില്‍ ഇതിന് ഇരട്ടിയിലധികം നല്‍കിയതായും ആക്ഷേപമുണ്ട്. നിങ്ങളുടെ വീട്ടില്‍ ഇത്ര വോട്ടുണ്ട്, ഞാന്‍ എന്തുചെയ്യണം' എന്നാണത്രേ സ്ഥാനാര്‍ഥി വീടുകളിലെത്തി ചോദിക്കുന്നത്.
യുഡിഎഫിലെ മുതിര്‍ന്ന നേതാക്കളാണ് ഇതിന് നേതൃത്വം നല്‍കിയത്.
Credits Kerala || Deshabhimani Online News https://ift.tt/34ktsZF
Comments