രോഗവ്യാപനത്തിന് സാധ്യത: ശബരിമലയില്‍ തീര്ത്ഥാടകരുടെ എണ്ണം കൂട്ടരുതെന്ന് സര്‍ക്കാര്‍
കൊച്ചി > ശബരിമലയില് തീര്ത്ഥാടകരുടെ എണ്ണം കൂട്ടരുതെന്ന് സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു. തീര്ത്ഥാടകരുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് നേതാവ് അജയ് തറയിലും അയ്യപ്പസേവാ സമാജവും മറ്റും സമര്പ്പിച്ച ഹര്ജികളിലാണ് തീര്ത്ഥാടകരുടെ എണ്ണം കൂട്ടുന്നതിനെ എതിര്ത്ത് സര്ക്കാര് നിലപാട് അറിയിച്ചത്.
മെഡിക്കല് റിപ്പോര്ട് സര്ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്ണി കെ വി സോഹന് കോടതിക്ക് കൈമാറി. മണ്ഡലകാലത്ത് നിലവിലെ സ്ഥിതി തുടരണമെന്ന് സര്ക്കാര് ബോധിപ്പിച്ചു. സന്നിധാനത്ത് നിയോഗിച്ചിട്ടുള്ള പൊലീസുകാര്ക്കടക്കം രോഗബാധയുണ്ടായി.
തീര്ത്ഥാടകരുടെ എണ്ണം കൂട്ടിയാല് രോഗവ്യാപനത്തിന് സാധ്യതയുണ്ട്. പൂജാരിമാര്ക്ക് കോവിഡ് ബാധിച്ചാല് നട അടക്കേണ്ടി വരും. ഈ സാഹചര്യം ഒഴിവാക്കണം. തെരഞ്ഞെടുപ്പ് കാലത്തെ ഇടകലരല് വ്യാപനതോത് കൂട്ടിയേക്കുമെന്നും സര്ക്കാര് വ്യക്തമാക്കി.
തീര്ത്ഥാടകരുടെ എണ്ണം പ്രതിദിനം പതിനായിരമാക്കണമെന്നാണ് ഹര്ജിക്കാരുടെ ആവശ്യം. നിലവില് വാരാന്ത്യം 3000 പേര്ക്കും മറ്റുള്ള ദിവസങ്ങളില് 2000 പേര്ക്കുമാണ് പ്രവേശനം.
Credits Kerala || Deshabhimani Online News https://ift.tt/37h7eJU
Comments