കൈപ്പത്തി ചിഹ്നത്തില് വോട്ടുചെയ്യാന് കെപിസിസി പ്രസിഡന്റിന് സാധിക്കാത്ത പ്രതിസന്ധി; കോണ്‍ഗ്രസ് ലീഗിന്റെ അജന്‍ഡക്ക് പിന്നാലെ: എ വിജയരാഘവന്‍
കോഴിക്കോട്> മുസ്ലിംലീഗ് നിശ്ചയിക്കുന്ന രാഷ്ട്രീയ നയത്തിന് പിന്നാലെയുള്ള പോക്ക് സംസ്ഥാനത്ത് കോണ്ഗ്രസിന്റെ ഭാവി നശിപ്പിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന് പറഞ്ഞു. യുഡിഎഫില് തീരുമാനങ്ങളും നയവും ലീഗാണ് നിശ്ചയിക്കുന്നത്. മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ വെല്ഫെയര് പാര്ടിയുമായുള്ള സഖ്യം തീരുമാനിച്ചത് ലീഗാണ്.
ബിഹാറില് ബിജെപിക്ക് സഹായകമായ നിലപാടെടുത്ത ഒവൈസിയെ പിന്തുണക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമി. ഒവൈസിയെ ന്യായീകരിക്കുന്നവരെ കൂട്ടുകാരാക്കുന്നത് രാഷ്ട്രീയ അധപതനമാണ്. ലീഗ് തീരുമാനിക്കുന്നത് അനുസരിക്കുക എന്ന ഗതികേടിലാണ് കോണ്ഗ്രസ് - കലിക്കറ്റ് പ്രസ്ക്ലബ്ബില് മീറ്റ് ദി ലീഡര് പരിപാടിയില് വിജയരാഘവന് പറഞ്ഞു.
കൈപ്പത്തി ചിഹ്നത്തില് വോട്ടുചെയ്യാന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സാധിക്കാത്തവിധം പ്രതിസന്ധിയിലാണ് കോണ്ഗ്രസ്. ലീഗിന് കീഴടങ്ങിയുള്ള നയമാണ് കാരണം. കേരളത്തില് മുഖ്യശത്രു ബിജെപിയല്ലെന്ന് ലീഗ് പറഞ്ഞു. കോണ്ഗ്രസ് അതേറ്റടുത്തു.
വെല്ഫെയര് പാര്ടിയുമായി സഖ്യം പാടില്ലെന്ന് എഐസിസി പറയുന്നു. കേന്ദ്ര ഏജന്സികള് രാഷ്ട്രീയ ആയുധമെന്നാണ് ഹൈക്കമാന്ഡ് നിലപാട്. ഇവിടെ അതെല്ലാം തള്ളി. കോണ്ഗ്രസിന്റെ ദേശീയനയം കെപസിസി ഉപേക്ഷിക്കുകയാണ്. ബിജെപിയോടുള്ള മൃദുസമീപനത്തിനൊപ്പമാണ് മതമൗലികവാദികളുമായുള്ള കൂട്ട്.
യുഡിഎഫ് പ്രകടന പത്രികയില് ബിജെപിയെക്കുറിച്ച് ഒരു പരാമര്ശവുമില്ലാത്തതും ഇതിന്റെ ഭാഗമാണെന്ന് വിജയരാഘവന് പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനനനും ചടങ്ങില് പങ്കെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/2VP9Gkn
Comments