വീണ്ടും സർക്കാർ കരുതൽ


ആലപ്പുഴ
ദേശീയ, അന്താരാഷ്ട്ര കായികവേദികളിൽ കേരളത്തിന്റെ യശസുയർത്തിയ 54 താരങ്ങൾക്കു കൂടി നിയമനം നൽകാൻ സർക്കാർ തീരുമാനിച്ചു. അടുത്തമാസം ഇവർക്ക് നിയമനം നൽകാനുള്ള നടപടി പൊതുഭരണവകുപ്പ് ആരംഭിച്ചു. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ പി യു ചിത്ര, വി കെ വിസ്മയ തുടങ്ങിയ അഞ്ചു താരങ്ങൾക്കും ജോലി നൽകാനുള്ള നടപടി അവസാനഘട്ടത്തിലാണ്. ദേശീയ ഗെയിംസ് ടീം ഇനങ്ങളിൽ വെള്ളിയും വെങ്കലവും നേടിയവർക്കുള്ള നിയമനവും ഉടൻ നടക്കുമെന്ന് കായിക മന്ത്രി ഇ പി ജയരാജൻ അറിയിച്ചു. ഈ വിഭാഗത്തിൽ 83 പേർക്കാണ് ഈ സർക്കാരിന്റെ കാലാവധി അവസാനിക്കുതിന് മുമ്പ് ജോലി നൽകുക.

സർക്കാർ അധികാരത്തിൽ വന്നശേഷം 600ലേറെ കായിക താരങ്ങൾക്കാണ് സ്പോർട്സ് ക്വാട്ടയിൽ ജോലി നൽകിയത്. പൊലീസ് സേനയിൽ 57 ഹവിൽദാർമാർക്ക് കഴിഞ്ഞ ദിവസം നിയമനം നൽകിയിരുന്നു. ആകെ 137 കായികതാരങ്ങൾക്കാണ് പൊലീസിൽ ഈ രീതിയിൽ ജോലി നൽകിയത്. കളിക്കളങ്ങളിൽ മികവ് തെളിയിച്ച താരങ്ങൾക്ക് ഈ സർക്കാർ തുടക്കം മുതൽ അർഹിക്കുന്ന അംഗീകാരമാണ് നൽകുന്നതെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ar14ZG

Comments

Archive

Contact Form

Send