കോണ്‍ഗ്രസില്‍ നിന്നാരും ബിജെപിയിലേക്കില്ല; താന്‍ ചോദ്യം ഉന്നയിക്കുന്നത് മനോരമ വാര്‍ത്തകളൊക്കെ നോക്കി: ചെന്നിത്തല

കോഴിക്കോട് > കോണ്ഗ്രസില് നിന്ന് ആരും ബിജെപിയില് ചേരാന് പോകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത് ക്ലച്ച് പിടിക്കില്ല. ഇതുസംബന്ധിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന് ആര്എസ്എസിന്റെ ഭാഷയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് മനോരമ പോലുള്ള പത്രങ്ങളില് വരുന്ന വാര്ത്തകണ്ടാണ് താന് ചോദിക്കുന്നത്. പത്രങ്ങളാണ് അതേപ്പറ്റി ഉറവിടം വെളിപ്പെടുത്തേണ്ടത്. സ്വര്ണക്കടത്ത് കേസ് അട്ടിമറിക്കാന് സര്ക്കാര് ശ്രമിക്കയാണ്. ജീവന് ഭീഷണിയുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടുത്തല് അന്വേഷിക്കണമെന്നും ചെന്നിത്തല കലിക്കറ്റ് പ്രസ്ക്ലബ്ബിന്റെ മീറ്റ് ദ ലീഡറില് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/33VEOD8

Comments

Archive

Contact Form

Send