കര്‍ഷക പ്രക്ഷോഭം: കേന്ദ്ര അനുകൂല വാദവുമായി കുമാരസ്വാമി
ബംഗളൂരു > കർഷക പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാർ അനുകൂല വാദവുമായി ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. പരീക്ഷണാടിസ്ഥാനത്തിൽ പുതിയ കാർഷിക നിയമങ്ങൾ നടപ്പാക്കാൻ അനുവദിക്കണമെന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അഭ്യർഥന അംഗീകരിക്കാൻ കർഷകർ തയ്യാറാകണമെന്ന് കുമാരസ്വാമി ട്വീറ്റ് ചെയ്തു.
പുതിയ കാർഷിക നിയമങ്ങളും അതിനെതിരായ പ്രക്ഷോഭവും ഇന്ത്യയുടെ പ്രതിച്ഛായ മേശമാക്കും. പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോഡി ആർജിച്ച പ്രശസ്തിക്ക് ഇത്തരം പ്രക്ഷോഭങ്ങൾ കളങ്കമാണ്. അതിനാൽ പ്രധാനമന്ത്രി കർഷകരുമായി ചർച്ച നടത്തി സമരം അവസാനിപ്പിക്കണമെന്ന്- കുമാരസ്വാമി ആവശ്യപ്പെട്ടു. ബിജെപിയുമായി ജെഡിഎസ് അടുക്കുന്നെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കുമാരസ്വാമിയുടെ പരാമർശം.
Credits National || Deshabhimani Online News https://ift.tt/38Eo0lt
Comments