തൃശൂരിൽ കോൺഗ്രസ് വിമതൻ എം കെ വർഗീസിന്റെ പിന്തുണ എൽഡിഎഫിന്
തൃശൂർ> തൃശൂർ കോർപറേഷനിൽ എൽഡിഎഫിനൊപ്പം നിൽക്കാനാണ് താൽപര്യമെന്ന് കോൺഗ്രസ് വിമതനായി ജയിച്ച എം കെ വർഗീസ് . 35 വർഷം താൻ കോൺഗ്രസിനൊപ്പമായിരുന്നു. എന്നിട്ടും തന്നെ കോൺഗ്രസ് ചതിച്ചുവെന്ന് എം കെ വർഗീസ് പറഞ്ഞു.
എം കെ വർഗീസ് പിന്തുണയ്ക്കുന്നതോടെ എൽഡിഎഫിന് കോർപറേഷൻ ഭരിക്കാനാനുള്ള ഭൂരിപക്ഷമാകും.
നിലവിൽ 24 സീറ്റുള്ള എൽഡിഎഫിന് എം കെ വർഗീസിന്റെ പിന്തുണ ലഭിച്ചാൽ 25 സീറ്റോടെ ഭൂരിപക്ഷമാകും. 23 സീറ്റാണ് യുഡിഎഫിനുള്ളത്.
നെട്ടിശ്ശേരി ഡിവിഷനിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതോടെയാണ് എം കെ വർഗീസ് ജനകീയ മുന്നണി രൂപീകരിച്ച് മത്സരിച്ചത്.
വർഗീസ് യുഡിഎഫിനൊപ്പം നിന്നാൽ ഇരുകൂട്ടർക്കും തുല്യ സീറ്റ് നിലയാകുന്നതിനാൽ ടോസിട്ട് ഭരണം തീരുമാനിക്കേണ്ടിവരും. ഇതിന് പുറമെ കോർപറേഷനിൽ 6 സീറ്റുകൾ ബിജെപിക്കാണ്.
Credits Kerala || Deshabhimani Online News https://ift.tt/3oXlYUg
Comments