കർഷക പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യവുമായി ബംഗാളും


കൊൽക്കത്ത
കർഷക ദ്രോഹ നിയമത്തിനെതിരെ ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബംഗാളിൽ റാലികളും പൊതുയോഗങ്ങളും. അഖിലേന്ത്യ കിസാൻ സഭ, കർഷക തൊഴിലാളി യൂണിയൻ, ഡിവൈഎഫ്ഐ, മഹിളാ സമിതി, തൊഴിൽ സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള പരിപാടികളിൽ ആയിരക്കണക്കിനാളുകളാണ് അണിനിരക്കുന്നത്.

ഞായറാഴ്ച ബർദ്വമാൻ, ബാങ്കുറ, പുരുളിയ, പശ്ചിമ–- പൂർവ മെദിനിപ്പുർ, ഹൂഗ്ലി തുടങ്ങിയ ജില്ലകളിൽ നൂറുകണക്കിന് റാലികളും യോഗങ്ങളും നടന്നു. കേന്ദ്ര ബിജെപി സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളോടൊപ്പം മമത സർക്കാരിന്റെ ഇരട്ടത്താപ്പ് നിലപാടും തുറന്നുകാട്ടിയാണ് റാലികളും യോഗങ്ങളും. ഡൽഹിയിലെ പ്രക്ഷോഭകാരികളെ സഹായിക്കാനായി ഫണ്ട് ശേഖരണവും നടത്തി.



Credits National || Deshabhimani ​Online ​News https://ift.tt/3rxfyNL

Comments

Archive

Contact Form

Send