കശുവണ്ടി ഫാക്ടറിയില്‍ നിന്ന് അമ്മിണിയമ്മ വരുന്നു, നാട് നയിക്കാന്‍
പൂതക്കുളം > കശുവണ്ടി ഫാക്ടറിയില്‍ 17 വര്‍ഷം പണിയെടുത്തതിന്റെ തഴമ്പുണ്ട് അമ്മിണിയമ്മയുടെ കൈകളില്‍. കുടുംബശ്രീ പ്രവര്‍ത്തക, ഹരിത കര്‍മസേന വളന്റിയര്‍, തൊഴിലുറപ്പ് മേറ്റ് തുടങ്ങി നാടിന്റെ ഓരോ തുടിപ്പും അറിയുന്ന അനുഭവങ്ങളും കൂട്ടായുണ്ട്. പൂതക്കുളം കലയ്ക്കോട് അഞ്ജലിഭവനില്‍ അമ്മിണിയമ്മ പൂതക്കുളം പഞ്ചായത്ത് പ്രസിന്റാകുമ്പോള് നാടിന്റെ സന്തോഷം ഇമ്മിണി കൂടുതലായതിന്റെ കാര്യം ഇതാണ്.
ഓല മേഞ്ഞ ഒറ്റമുറി വീട്ടില്‍ നിന്നാണ് അമ്മിണിയമ്മ പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്. കൊട്ടിയം എന്‍എസ്എസ് കോളേജില്‍ നിന്ന് പ്രീ-ഡിഗ്രി ജയിച്ച അമ്മിണിയമ്മക്ക് കഷ്ടപ്പാടുകള്‍ തുടര്‍ പഠനം നിഷേധിച്ചു. പിന്നീട് കശുവണ്ടിത്തൊഴിലാളിയായി. 17 വര്‍ഷമായി കലയ്ക്കോട് കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയായ അമ്മിണി 15 വര്‍ഷമായി ജില്ലാ കശുവണ്ടി യൂണിയന് (സിഐടിയു) യൂണിയന് കണ്‍വീനര്‍ കൂടിയാണ്. കശുവണ്ടി ഫാക്ടറിയില്‍ പണിയില്ലാത്തപ്പോള്‍ തൊഴിലുറപ്പിലും സജീവമാണ്. ഒരു വര്‍ഷമായി ഈ മേഖലയില്‍ 'മേറ്റ്' ആയും പ്രവര്‍ത്തിക്കുന്നു. 20 വര്‍ഷമായി കുടുംബശ്രീ പ്രവര്‍ത്തകയും വാര്‍ഡിലെ എഡിഎസ് അംഗവുമാണ്. ഹരിത കര്‍മസേനയിലും അംഗമാണ്.
അമ്മിണിയമ്മയുടെ ഈ സന്നദ്ധപ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലുകളും പൊതു സ്വീകാര്യതയുമാണ് 10 വര്‍ഷമായി കോണ്‍ഗ്രസ് ജയിക്കുന്ന പിഎച്ച്സി വാര്‍ഡില്‍ നിന്ന് ജയിച്ചുകയറാന്‍ എല്‍ഡിഎഫിനെ സഹായിച്ചത്. സിപിഐ എം കലയ്ക്കോട് ബി ബ്രാഞ്ച് അംഗവും കശുവണ്ടിത്തൊഴിലാളി യൂണിയന് ചാത്തന്നൂര്‍ മേഖലാ കമ്മിറ്റി അംഗവുമാണ്. ഭര്‍ത്താവ്: ഗോപാലകൃഷ്ണപിള്ള. മക്കള്‍: അജിത് കൃഷ്ണ, അഞ്ജലി കൃഷ്ണ.
സിഐടിയു ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പ്, ജില്ലാ കയര്‍ വര്‍ക്കേഴ്സ് യൂണിയന് സെക്രട്ടറി ഡി സുരേഷ് കുമാര്‍, നിര്‍മാണത്തൊഴിലാളി യൂണിയന് (സിഐടിയു) ചാത്തന്നൂര്‍ ഏരിയ സെക്രട്ടറി ജെ പ്രദീപ്, ചന്ദ്രചൂഡന്‍പിള്ള, സുനില്‍ രാജ് തുടങ്ങിയവര്‍ ആശംസ അറിയിച്ചു. ഹരിതകേരളം മിഷന് എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി എന്‍ സീമ ഫോണിലൂടെ അഭിന്ദനം അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/38Nl46d
Comments