തദ്ദേശസ്ഥാപന അധ്യക്ഷപദവി: ഹർജി സുപ്രീംകോടതിയും തള്ളി

ന്യൂഡൽഹി > കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളിൽ അധ്യക്ഷപദവി നിശ്ചിതശതമാനം സംവരണം ഏർപ്പെടുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾക്ക് എതിരായ ഹർജി സുപ്രീംകോടതിയും തള്ളി. നവംബർ മൂന്നിന് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ചില തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനങ്ങൾ തുടർച്ചയായി സംവരണം ചെയ്യപ്പെടുന്നുണ്ടെന്നും അത് ഭരണഘടനാവിരുദ്ധമാണെന്നും ആരോപിച്ചുള്ള ഹർജിയാണ് ജസ്റ്റിസുമാരായ ഇന്ദിരാബാനർജി, ഹേമന്ത്ഗുപ്ത എന്നിവർ അംഗങ്ങളായ ബെഞ്ച് തള്ളിയത്.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുകയും 30ന് അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടേണ്ടതില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ മധ്യത്തിൽ ഇടപെടുന്നത് ഭരണഘടനയുടെ 243 (ഒ ) അനുച്ഛേദം അനുസരിച്ച് ശരിയല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

പത്തനംതിട്ടയിലെ കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തുടർച്ചയായി സംവരണം ചെയ്യപ്പെടുന്നത് ചോദ്യംചെയ്ത് പഞ്ചായത്തിലെ വോട്ടർ കെ ശിവദാസൻ കേരളാഹൈക്കോടതിയെ സമീപിച്ചിരുന്നു. അധ്യക്ഷപദവികളിൽ തുടർച്ചയായ സംവരണം ഒഴിവാക്കി സംവരണക്രമത്തിൽ മാറ്റം വരുത്തണമെന്ന് ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് കമീഷനും സംസ്ഥാനസർക്കാരും നൽകിയ അപ്പീലിൽ ഡിവിഷൻബെഞ്ച് സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കി. ഇതിനെതിരെയാണ് ഹർജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാനസർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ്ഗുപ്തയും സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശും ഹാജരായി.



Credits National || Deshabhimani ​Online ​News https://ift.tt/2WKGxHy

Comments

Archive

Contact Form

Send