കേരളത്തിന്റെ വികസനത്തിന് ജനം വോട്ട് ചെയ്യും; എൽഡിഎഫ് മികച്ച വിജയം നേടും: എ വിജയരാഘവൻ
തിരുവനന്തപുരം > സർക്കാരിൻ്റെ വികസനം ജനങ്ങൾക്ക് ആത്മവിശ്വാസം നൽകിയെന്നും, വികസനത്തിന് ജനം വോട്ടു ചെയ്യുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു.
മികച്ച വിജയം എല്ഡിഎഫ് നേടും. യുഡിഎഫ് അപവാദം പ്രചരിപ്പിക്കാൻ തെരഞ്ഞെടുപ്പ് വേദി ദുരുപയോഗം ചെയ്തു. മുഖ്യമന്ത്രിയെ വ്യക്തിഹത്യ നടത്തി. ഒറ്റതിരിഞ്ഞ് മുഖ്യമന്ത്രിയെ ആക്രമിച്ചു. കൊല്ലത്ത് സിപിഐ എം പ്രവർത്തകനെ കൊന്നു. തിരഞ്ഞെടുപ്പ് കാലത്ത് സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമം നടത്തി.
ബിജെപി മുതൽ ജമാ അത്തെ ഇസ്ലാമി വരെയുള്ള കൂട്ടുകെട്ട് യുഡിഎഫ് ഉണ്ടാക്കി. മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തി പിടിച്ച എൽഡിഎഫിന് ജനം വോട്ട് ചെയ്യും വിജയരാഘവൻ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/37Pf50b
Comments