പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും
കൊച്ചി > പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ ഒരുദിവസംകൂടി ആശുപത്രിയിൽ ചോദ്യം ചെയ്യാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി അനുവാദം നൽകി.
28ന് രാവിലെ ഒമ്പതുമുതൽ 12 വരെയും ഉച്ചകഴിഞ്ഞ് മൂന്നുമുതൽ അഞ്ചുവരെയും ചോദ്യം ചെയ്യാനാണ് വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യന്റെ ഉത്തരവ്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കണം ചോദ്യം ചെയ്യൽ. ഓരോ മണിക്കൂറിനിടയിൽ 15 മിനിറ്റ് വിശ്രമം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/37D0lmr
Comments