അധ്യാപകനും എഴുത്തുകാരനുമായ ഡോ കല്‍പ്പറ്റ ബാലകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം> അധ്യാപകനും എഴുത്തുകാരനുമായ ഡോ. കല്പ്പറ്റ ബാലകൃഷ്ണന്(75) അന്തരിച്ചു.കൊച്ചിയിലെ ലേക് ഷോര് ആശുപത്രിയില് ചികിത്സയിലായിരുന്നു.

കേരള സര്വകലാശാലയില് നിന്നും മലയാളം എം.എയ്ക്ക് രണ്ടാം റാങ്ക് ജേതാവായ അദ്ദേഹം മലയാള സാഹിത്യത്തിലെ ഗാന്ധിയന് സ്വാധീനത്തെ കുറിച്ചുള്ള ഗവേഷണത്തില് ഡോക്ടറേറ്റും നേടി. എസ്.കെ.എം.ജെ. ഹൈസ്കൂള് കല്പ്പറ്റ, മാര് അത്തനേഷ്യസ് കോളേജ്, ഹൈസ്കൂള്, തൃശൂര് കേരളവര്മ്മ കോളേജ്, ശ്രീ ശങ്കരാചാര്യ സര്വകാലാശാല തൃശൂര് പ്രാദേശിക കേന്ദ്രം എന്നിവിടങ്ങളില് അധ്യാപകനായി പ്രവര്ത്തിച്ചു. 1999-ല് തൃശ്ശൂര് കേരളവര്മ്മ കോളേജില്നിന്ന് വകുപ്പ് മേധാവിയായാണ് വിരമിച്ചത്.

തൃശൂര് അയ്യന്തോളില് മൈത്രിപാര്ക്കിലായിരുന്നു താമസം. കേരള കലാമണ്ഡലത്തിന്റെ സെക്രട്ടറിയായും പ്രവര്ത്തിച്ചിട്ടുണ്ട്. 1945 ജൂലായ് നാലിന് കൈതള ഉണ്ണി നീലകണ്ഠന്റെയും കെ.കാര്ത്യായനിയുടെയും മകനായി ജനിച്ചു. മേമുറി എല്.പി സ്കൂള്, കല്ലറ എന്.എസ്.എസ് ഹൈസ്കൂള്, തരിയോട് ഗവ.ഹൈസ്കൂള്, കോഴിക്കോട് ദേവഗിരി കോളേജ്, പാലക്കാട്, വിക്ടോറിയ, എറണാകുളം മഹാരാജാസ് എന്നിവിടങ്ങളില്നിന്ന് പഠനം പൂര്ത്തിയാക്കി.





Credits Kerala || Deshabhimani ​Online ​News https://ift.tt/34eb6tk

Comments

Archive

Contact Form

Send