തൃണമൂലിന്റെ ശക്തനായ നേതാവ് സുവേന്ദു അധികാരി ബിജെപിയില് ചേര്‍ന്നു
ന്യൂഡല്ഹി> ബംഗാളില് തൃണമൂല് കോണ്ഗ്രസിന്റെ ശക്തനായ നേതാവ് സുവേന്ദു അധികാരി ബിജെപിയില് ചേര്ന്നു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലിയിലാണ് സുവേന്ദു ബിജെപിയില് ചേര്ന്നത്. മിഡ്നാപ്പൂരിലാണ് അമിത് ഷായുടെ റാലി.
ഏറെക്കാലമായി പാര്ട്ടിയുമായി അകല്ച്ചയിലായിരുന്നു. സുവേന്ദുവിനു പിന്നാലെ, അസന്സോള് മുനിസിപ്പല് ചെയര്മാനും എംഎല്എയുമായ ജിതേന്ദ്ര തിവാരിയും പാര്ട്ടി വിട്ടു.
കഴിഞ്ഞ മാസം മന്ത്രിസ്ഥാനം രാജിവച്ച സുവേന്ദു ബുധനാഴ്ച എംഎല്എ സ്ഥാനവും രാജിവച്ചിരുന്നു.
Credits National || Deshabhimani Online News https://ift.tt/37xYfUX
Comments