യുഡിഎഫ് - വെൽഫെയർ പാർട്ടി സഖ്യം തിരിച്ചടിയായി: ഷിബു ബേബിജോൺ
കൊല്ലം > വെൽഫെയർ പാർടിയുമായുണ്ടായ പ്രാദേശിക നീക്കുപോക്ക് തിരിച്ചടിയായെന്ന് ആർഎസ്പി നേതാവ് ഷിബു ബേബിജോൺ. വെൽഫെയർ പാർടി ബന്ധം യുഡിഎഫ് കൈകാര്യം ചെയ്ത് വഷളാക്കിയെന്നും അദ്ദേഹംപറഞ്ഞു. ബിജെപിക്ക് വോട്ടുകൂടാൻ ഇത് കാരണമായി.
കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് ദിവസംപോലും നടത്തിയ വാദപ്രതിവാദങ്ങൾ മുന്നണിക്ക് ദോഷംചെയ്തു. താനടക്കം യുഡിഎഫ് നേതാക്കൾ ആത്മപരിശോധന നടത്തണം. സർക്കാരിനെതിരായ പ്രചാരണം പൂർണമായും ഗുണമാക്കാൻ കഴിഞ്ഞില്ല. ചിട്ടയായ സംഘടനാ പ്രവർത്തനം അനിവാര്യമാണെന്നും ഷിബു ബേബിജോൺ പറഞ്ഞു.
റിബലുകൾ കോൺഗ്രസിന്റെ കൃമിശല്യം: എ എ അസീസ്
കൊല്ലം > റിബലുകൾ കോൺഗ്രസിന് കൃമിശല്യം പോലെയാണെന്ന് ആര്എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് പറഞ്ഞു. റിബലുകൾ കോൺഗ്രസിന്റെ സംസ്കാരമാണ്.
അത് വേഗത്തിൽ പരിഹരിക്കാനാകില്ല. റിബലായി മത്സരിച്ചവരെ ആറുമാസം കഴിഞ്ഞ് തിരിച്ചെടുക്കുന്ന കോൺഗ്രസ് രീതി ശരിയല്ല.
തദ്ദേശ തെരഞ്ഞെടുപ്പ് രാഷ്ട്രീയവൽക്കരിക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. സർക്കാരിനെതിരായ സമരങ്ങൾ ഗ്രാമപ്രദേശങ്ങളിലേക്ക് എത്തിക്കാനാകാത്തത് തിരിച്ചടിയായെന്നും എ എ അസീസ് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3r7EHy7
Comments