പ്രത്യേക നിയമസഭാസമ്മേളനം: ഗവര്‍ണര്‍ അനുമതി നിഷേധിച്ചു

തിരുവനന്തപുരം > രാജ്യമാകെ പ്രതിഷേധത്തിനിടയാക്കിയ കര്ഷകനിയമങ്ങള് ചര്ച്ച ചെയ്യുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിന് ഗവര്ണര് അനുമതി നിഷേധിച്ചു. പ്രത്യേക സഭാ സമ്മേളനം ചേരാനുള്ള സാഹചര്യം ഇപ്പോള് ഇല്ലെന്ന് കാട്ടിയാണ് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് സര്ക്കാരിന്റെ ശുപാര്ശ തള്ളിയത്.

അടിയന്തരസാഹചര്യമെന്താണെന്ന് ഗവര്ണര് സര്ക്കാരിനോട് വിശദീകരണം തേടിയിരുന്നു. കേന്ദ്രസര്ക്കാരിന്റെ കര്ഷകനിയമങ്ങള് രാജ്യമാകെ ബാധിക്കുന്ന വിഷയമാണെന്നും കേരളത്തിലെയും കര്ഷകരുടെ ആശങ്ക മുന്നിര്ത്തിയാണ് ഇത്തരത്തില് സഭാസമ്മേളനം വിളിക്കാന് തീരുമാനിച്ചതെന്നും സര്ക്കാര് വിശദീകരണം നല്കിയിരുന്നു. എന്നാല് ഈ വിശദീകരണം ഗവര്ണര് തള്ളുകയായിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ayxsJT

Comments

Archive

Contact Form

Send