ഭാര്യയുടേയും മകന്റെയും കല്ലറക്ക് സമീപം ചിതയൊരുക്കി ആത്‌മഹത്യാ ശ്രമം: വയോധികൻ മരിച്ചു
കൊല്ലം> ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കുസമീപം ചിതയൊരുക്കി ആത്മഹത്യക്കുശ്രമിച്ച് പൊള്ളലേറ്റ വയോധികൻ മരിച്ചു. പിടവൂർ അരുവിത്തറ ശ്രീശൈലത്തിൽ രാഘവൻ നായർ (72) ആണ് മരിച്ചത്. എയർഫോഴ്സിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30-നാണ് സംഭവം. ചിതകൂട്ടി മണ്ണെണ്ണയൊഴിച്ച് ശരീരത്ത് തീകൊളുത്തുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികളും ബന്ധുക്കളും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അവിടെ ചികിത്സതുടരുന്നതിനിടെ വ്യാഴാഴ്ചയാണ് മരിച്ചത്.
ഭാര്യ സുധയും ഏകമകൻ ഹരിയും രോഗബാധിതരായി പത്തുവർഷംമുൻപ് മരിച്ചിരുന്നു. തുടർന്ന് രാഘവൻ നായർ തനിച്ചായിരുന്നു താമസം. തലവേദനയെ തുടർന്ന് ദിവസങ്ങൾക്കുമുൻപ് നടത്തിയ പരിശോധനയിൽ ബ്രെയിൻ ട്യൂമർ കണ്ടെത്തിയിരുന്നു. ഒറ്റപ്പെടലിന്റെ വേദനയ്ക്കിടെ രോഗവും അലട്ടിയതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
അരുവിത്തറ എൻഎസ്എസ് കരയോഗം ഖജാൻജിയും എക്സ് സർവീസ് ലീഗ് പത്തനാപുരം ഏരിയ കമ്മിറ്റി ഭാരവാഹിയുമായിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/37QCEG4
Comments