"ഇത് ക്രൂരമായിപ്പോയി, തോല്‍വിയില്‍ കൂട്ടുത്തരവാദിത്വം, വളഞ്ഞിട്ട് ആക്രമിക്കുന്നത് എന്തിനാണ്' -മുല്ലപ്പള്ളി

തിരുവനന്തപുരം > തദ്ദേശ തെരഞ്ഞെടുപ്പില് യുഡിഎഫിന് വീഴ്ച്ച സംഭവിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ജനങ്ങള്ക്കിടയില് തെറ്റിധാരണയുണ്ടാക്കുന്ന പ്രചരണങ്ങളെ ഫലപ്രദമായി നേരിടാന് സാധിച്ചില്ല. യുഡിഎഫിന്റെ പ്രചരണങ്ങള് ജനങ്ങളിലെത്തിക്കാന് കഴിഞ്ഞില്ല. പരാജയത്തിന്റെ പേരില് തന്നെ വളഞ്ഞിട്ടാക്രമിച്ചത് ക്രൂരമായിപ്പോയി. താന് അധ്യക്ഷനായ ശേഷം ഐക്യത്തിനുവേണ്ടി മാത്രമാണ് ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

'ഞാന് അത്രവലിയ തെറ്റ് വല്ലതും ചെയ്തോ? ഒരു മാനിനെ ചെന്നായ്ക്കള് ആക്രമിക്കും പോലെയാണ് നിങ്ങള് എന്നെ ആക്രമിച്ചത്. എന്നെ മാത്രം ഒറ്റപ്പെടുത്തി ആക്രമിച്ചു.'- മുല്ലപ്പള്ളി വാര്ത്താ സമ്മേളനത്തില് പറഞ്ഞു.

വിജയത്തിന് നിരവധി പിതാക്കന്മാരുണ്ടാകും. പരാജയം എപ്പോഴും അനാഥമായിരിക്കും. തോല്വിയില് എല്ലാവര്ക്കും കൂട്ടുത്തരവാദിത്തമാണ്. ആര്ക്കും എന്നെ കുറ്റപ്പെടുത്താം. പരമ്പരാഗതമായി യുഡിഎഫിന് കിട്ടുന്ന വോട്ടുകള് പലയിടത്തും ചോര്ന്നു. പരാജയത്തിന്റെ പൂര്ണ ഉത്തരവാദിത്വം കെപിസിസി പ്രസിഡന്റ് എന്ന നിലയില് താന് ഏല്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിലെ ചര്ച്ചകള് സംബന്ധിച്ച് വാര്ത്താ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

നാളെ കെപിസിസി സെക്രട്ടറിമാരുടെയും ജില്ലയുടെ ചുമതലയുള്ള സെക്രട്ടറിമാരുടെയും യോഗം ഇന്ദിരാഭവനില് ചേരും. ജനുവരി 22ന് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികള് ചേരുമെന്നും മുല്ലപ്പള്ളി അറിയിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3nwlxQh

Comments

Archive

Contact Form

Send