ജമാഅത്തെതീവ്രവാദം: പ്രതികരിക്കാതെ ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും

കോഴിക്കോട് > ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്ന് മുന് യുഡിഎഫ് സര്ക്കാര് സത്യവാങ്മൂലം നല്കിയതിനെക്കുറിച്ച് പ്രതികരിക്കാതെ ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഒഴിഞ്ഞുമാറി.സെമിനാര് നടത്തി ചര്ച്ചചെയ്യേണ്ട വിഷയമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.സത്യവാങ്മൂലം നോക്കാതെ പറയാനാകില്ല. പ്രസക്തമല്ലെന്നായിരുന്നു മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല് സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കലിക്കററ് പ്രസ്ക്ലബ്ബില് സംയുക്തമായി മീറ്റ് ദി ലീഡര് പരിപാടിയിലായിരുന്നു ഇരുവുടേയും പ്രതികരണം.

"വെല്ഫെയര്: ചോദ്യം മാധ്യമപ്രവര്ത്തകരുടെ അജന്ഡ'

ജമാഅത്തെയുടെ വെല്ഫെയര് ബന്ധത്തെക്കുറിച്ചുള്ള ചോദ്യം മാധ്യമപ്രവത്തകരുടെ അജന്ഡയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അജന്ഡയായി ജമാഅത്തിനെക്കുറിച്ച് തുടര്ച്ചയായി ചോദ്യങ്ങള് ചോദിക്കയാണ്. ഇതിന് മറുപടിയില്ലെന്നും ചെന്നിത്തല പറഞ്ഞു. ചോദ്യത്തിനുദ്ദേശമുള്ളതായി കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.ആവര്ത്തന വിരസതയുള്ളതാണിതെന്നും പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3gwVdTx

Comments

Archive

Contact Form

Send