വെല്‍ഫയറുമായി സഖ്യമില്ലെങ്കില്‍ ഇതാരാ മുല്ലപ്പള്ളി?
മലപ്പുറം> വെല്ഫയര് പാര്ട്ടിയുമായി എങ്ങും യുഡിഎഫിനു സഖ്യമില്ലെന്ന് വാദിക്കുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയ്ക്ക് പാരയായി സ്വന്തം ഫേസ്ബുക്ക് പേജിലെ ഫോട്ടോ.
മലപ്പുറം ജില്ലയിലെ ഏലംകുളം പഞ്ചായത്തിലെ സ്ഥാനാര്ഥി സംഗമത്തിന്റെ പടമാണ് മുല്ലപ്പള്ളി എഫ്ബി പേജില് കൊടുത്തത്. ഒരു നിരയില് നേതാക്കളും അടുത്തനിരയില് പഞ്ചായത്തിലെ സ്ഥാനാര്ഥികളുമാണ് ചിത്രത്തില്. ഈ ചിത്രത്തില് മുല്ലപ്പള്ളിയുടെ തൊട്ടുമുമ്പില് നില്ക്കുന്നത് വെല്ഫയര് പാര്ട്ടി സ്ഥാനാര്ഥിയാണ്. യുഡിഎഫ് സഖ്യത്തില് പഞ്ചായത്തില് ഒരു വാര്ഡിലാണ് ജമാ അത്തെ ഇസ്ലാമിയുടെ പാര്ട്ടിയായ വെല്ഫയര് പാര്ട്ടി മത്സരിക്കുന്നത്. ഒമ്പതാംവാര്ഡായ കുന്നക്കാവില് മത്സരിക്കുന്ന സെല്മയാണ് ചിത്രത്തില്. വെല്ഫയര് പാര്ട്ടിയുടെ സജീവ പ്രവര്ത്തകയാണ് ഇവര്. കഴിഞ്ഞ തെരഞ്ഞെടുപ്പില് കുന്നക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലെ വെല്ഫയര് പാര്ട്ടി സ്ഥാനാര്ത്ഥിയായിരുന്നു. .
മുല്ലപ്പള്ളി രാമചന്ദ്രന് തന്റെ ഫേസ് ബുക്ക് പേജില് നല്കിയ ചിത്രം
വെല്ഫയറുമായി സഖ്യമില്ലെന്ന് മുല്ലപ്പള്ളി ആവര്ത്തിക്കുന്നതിനിടയില് വന്ന ചിത്രം സോഷ്യല് മീഡിയയില് ചര്ച്ചയായിട്ടുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/39xDFVQ
Comments