ആര്‍എസ്എസ്-യുഡിഎഫ് സഖ്യത്തിന്റെ തീരുമാനമാണോ തുടര്‍ച്ചയായ കൊലപാതകങ്ങള്‍?; മണിലാല്‍ വധത്തില്‍ കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്തും: പിണറായി

തിരുവനന്തപുരം > കൊല്ലം മണ്റോതുരുത്തില് സിപിഐ എം പ്രവര്ത്തകനായ മണിലാലിനെ കൊലപ്പെടുത്തിയ കുറഅറവാളികളെ നിയമത്തിനു മുന്നില് കൊണ്ടുവന്ന് തക്കതായ ശിക്ഷ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തെരഞ്ഞെടുപ്പ് പ്രവര്ത്തനത്തില് മുഴുകിയിരിക്കെയാണ് മണിലാലിനെ ആര്എസ്എസുകാര് കൊലപ്പെടുത്തിയത്. കഴിഞ്ഞ 110 ദിവസത്തിനുള്ളില് അഞ്ച് സിപിഐ എം പ്രവര്ത്തകരെയാണ് ഇത്തരത്തില് കൊലപ്പെടുത്തിയതെന്നും പിണറായി പറഞ്ഞു.

ആര്എസ്എസും യുഡിഎഫും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില് സംസ്ഥാനത്ത് സഖ്യം സ്ഥാപിച്ചതായി വിവരം പുറത്തു വന്നിട്ടുണ്ട്. ആ സഖ്യത്തിന്റെ തീരുമാനമാണോ തുടര്ച്ചയായ കൊലപാതകങ്ങളെന്ന് ഇരു കക്ഷികളും വ്യക്തമാക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/39JRkJI

Comments

Archive

Contact Form

Send