കോൺഗ്രസ് തകരുമെന്ന് കെ സുരേന്ദ്രൻ; യുഡിഎഫിൽ ലീഗിന് മാത്രം സീറ്റ്
കൊയിലാണ്ടി > തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ തകർച്ച ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. യുഡിഎഫിൽ ലീഗിന് മാത്രമേ സീറ്റ് കിട്ടുകയുള്ളു. അഴിമതിക്കെതിരെ ശബ്ദിക്കാൻ യു ഡി എഫിന് ധാർമ്മികമായി അധികാരമില്ല.
സിപിഐ എം മന്ത്രിമാർക്കും ഉദ്യോഗസ്ഥൻമാർക്കും അഴിമതിപ്പണം വെളുപ്പക്കാനുള്ള മറയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി. ഊരാളുങ്കലിൻ്റെ എല്ലാ സർക്കാർ കരാറുകളിലുംഅഴിമതി. അവർക്ക് വൈദഗ്ധ്യമില്ലാത്ത മേഖലകളിൽ പോലും സർക്കാർ ഊരാളുങ്കലിന് കരാർ കൊടുക്കുന്നു. ടെണ്ടർ മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ല. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ്റെ മറുപടി തുപ്തികരമല്ല. സി എം രവീന്ദ്രനെ എല്ലാ വിഭാഗം ഡോക്ടർമാരും ഉൾപ്പെട്ട ടീം പരിശോധിക്കണം.
Credits Kerala || Deshabhimani Online News https://ift.tt/3m8g0Or
Comments