അക്രമത്തിലൂടെ രാഷ്ട്രീയ അസ്തിത്വം ഉറപ്പിക്കാന്‍ ബിജെപി ശ്രമം: എ വിജയരാഘവന്‍
മണ്റോതുരുത്ത് (കൊല്ലം) > അക്രമം നടത്തി രാഷ്ട്രീയ അസ്തിത്വം ഉറപ്പിക്കാനാണ് ആര്എസ്എസും ബിജെപിയും ശ്രമിക്കുന്നതെന്ന് എല്ഡിഎഫ് കണ്വീനര് എ വിജയരാഘവന് പറഞ്ഞു. മണ്റോതുരുത്തില് ആര്എസ്എസുകാരന് കൊലപ്പെടുത്തിയ സിപിഐ എം പ്രവര്ത്തകന് മണിലാലിന്റെ വീട് ഞായറാഴ്ച വൈകിട്ട് സന്ദര്ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിലാലിന്റേത് വ്യക്തിവൈരാഗ്യത്തെ തുടര്ന്നുള്ള കൊലപാതകമാണെന്ന പൊലീസ് എഫ്ഐആര് ശരിയല്ലെന്ന് ഇവിടം സന്ദര്ശിച്ചപ്പോള് ബോധ്യമായെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കൊലപാതകമാണെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് എല്ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിനു തൊട്ടരുകില് സിപിഐ എം പ്രവര്ത്തകനെ ആര്എസ്എസുകാരന് കൊലപ്പെടുത്തുന്നത് രാഷ്ട്രീയ കൊലപാതകം അല്ലാതെ മറ്റെന്താണ്. അത് തന്നെയല്ലേ ഏറ്റവും വലിയ തെളിവ്.
കൊലപാതകി അടുത്തകാലത്താണ് ബിജെപിയില് എത്തിയത്. ക്രിമിനല് പശ്ചാത്തലമുള്ള ആളുകള്ക്ക് അംഗത്വം നല്കി ആക്രമണത്തിന് പ്രേരിപ്പിക്കുകയാണ് ബിജെപി. പ്രതിയുടെ ഭാര്യ പഞ്ചായത്ത് തെരഞ്ഞെടുപ്പില് ബിജെപി ഡമ്മി സ്ഥാനാര്ഥിയായിരുന്നു. പൊലീസ് അന്വേഷണത്തെക്കുറിച്ച് പരാതിയില്ല. ഇപ്പോള് നടക്കുന്നത് പ്രാഥമികാന്വേഷണമാണ്. അന്വേഷണം പരോഗമിക്കുന്ന മുറയ്ക്ക് കാര്യങ്ങള് കൂടുതല് വ്യക്തമാകും- വിജയരാഘവന് പറഞ്ഞു. കൊലപാതകം നടന്ന മണ്റോതുരുത്ത് ബാങ്ക് ജങ്ഷനും അദ്ദേഹം സന്ദര്ശിച്ചു.
മണിലാലിന്റെ വീട് വിജയരാഘവന് സന്ദര്ശിച്ചു
സ്വന്തം ലേഖകന്
മണ്ട്രോതുരുത്ത് (കൊല്ലം) > മണ്ട്രോത്തുരുത്തില് ആര്എസ്എസുകാരന് കൊലചെയ്ത സിപിഐഎം പ്രവര്ത്തകന് വില്ലിമംഗലം നിധിപാലസില് മണിലാലിന്റെ വീട് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന് സന്ദര്ശിച്ചു. ഞായറാഴ്ച വൈകിട്ട് ആറോടെയായിരുന്നു സന്ദര്ശനം.
കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം മണിലാലിന്റെ ഭാര്യ രേണുക, മകള് നിധി എന്നിവരോട് കാര്യങ്ങള് ചോദിച്ചുമനസിലാക്കി. പ്രതിക്ക് മണിലാലിനോട് വ്യക്തിവിരോധം തോന്നേണ്ട ഒരുകാര്യവുമില്ലെന്നും സംഭവം രാഷ്ട്രീയ വൈര്യത്താല് ചെയ്തതാണെന്നും ബന്ധുക്കള് ചൂണ്ടികാട്ടി.
പ്രതി കരുതിക്കൂട്ടി കൊലപ്പെടുത്തിയാണെന്നും ഇതിനുപിന്നില് പ്രേരണയുണ്ട്. എപ്പോഴും കത്തിയുമായി നടക്കുന്ന ഇയാള് അടുത്തിടെയാണ് ബിജെപിയില് ചേര്ന്നതെന്നും ബന്ധുക്കള് ചൂണ്ടാകാട്ടി. അരമണിക്കൂറിലേറെ വീട്ടില് ചെലവഴിച്ചശേഷമാണ് അദ്ദേഹം യാത്രയായത്. സംഭവസ്ഥലം സന്ദര്ശിച്ച വിജയരാഘവന് പാര്ടിനേതാക്കളോടും കാര്യങ്ങള് ചോദിച്ചുമനസിലാക്കി.
സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്, കുന്നത്തൂര് ഏരിയ സെക്രട്ടറി ടി ആര് ശങ്കരപിള്ള, ജില്ലാ പഞ്ചായത്ത് എല്ഡിഎഫ് സ്ഥാനാര്ഥികളായ പി കെ ഗോപന്, സി ബാള്ഡുവിന്, മണ്റോതുരുത്ത് ലോക്കല് സെക്രട്ടറി ബിനു കരുണാകരന്, ഏരിയ കമ്മിറ്റി അംഗം കെ മധു തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3a7tJ5K
Comments